ജില്ലാ ശിശുക്ഷേമസമിതി ഭരണസമിതി അധികാരമേറ്റു
കാസര്‍കോട്: ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാകലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സമിതി പ്രസിഡന്റ് കൂടിയായ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഭാരവാഹികളായി മധു മുതിയക്കാല്‍ (സെക്രട്ടറി), എം ലക്ഷ്മി (ട്രഷറര്‍), പി.വി ജാനകി (വൈസ് പ്രസിഡന്റ്), കെ.വി രമേശന് (ജോയിന്റ് സെക്രട്ടറി) എന്നിവരും എക്സിക്യുട്ടീവ് അംഗങ്ങളായി കെ.വി കമലാക്ഷന്‍, അജയ കുമാര്‍, കെ കണ്ണന്, പി.കെ ലക്ഷ്മി എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശേഷം സമിതിയുടെ ആദ്യ യോഗവും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ ശിശുക്ഷേമസമിതിയുടെ ക്രഷുകളിലേക്കു പോഷകാഹാരം ലഭ്യമാക്കണമെന്നും ക്രഷുകളിലെ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷനായി.
മുന്‍ ഓഫിസ് അംഗം പി രാജീവ്, സാമൂഹികനീതി ഓഫിസര്‍ ഇന്‍ ചാര്‍ജ് എം.പി അബ്ദുല്റഹ്മാന്, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ പി ബിജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."