നെറ്റ്: മാര്‍ച്ച് 30 വരെ അപേക്ഷിക്കാം
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ ജൂണ്‍ 20 മുതല്‍ 28 വരെ. യു.ജി.സിക്കു വേണ്ടി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) യാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി മാര്‍ച്ച് 30 വരെ അപേക്ഷിക്കാം.
രണ്ടു വര്‍ഷത്തേക്കാണ് കാലാവധി. ജൂലൈ 15ന് ഫലം പ്രസിദ്ധീകരിക്കും. ഫെലോഷിപ്പോടു കൂടി ഗവേഷണ പഠനത്തിനുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്.എഫ്) സര്‍വകലാശാല, കോളജ് എന്നിവിടങ്ങളില്‍ അധ്യാപകരാകാനുമുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയാണിത്. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്.
ജെ.ആര്.എഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയര്‍ന്ന പ്രായപരിധി 30 വയസാണ്. ഉയര്‍ന്ന പ്രായപരധിയില് പട്ടിക വിഭാഗക്കാര്‍ക്കും ഒ.ബി.സി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്കും അഞ്ചു വര്‍ഷത്തെ ഇളവ് അനുവദിക്കും.
എന്നാല്‍, ലക്ചറര്‍ഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് 800 രൂപ. ഒ.ബി.സി വിഭാഗക്കാര്‍ക്ക് 400 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 200 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.nta.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."