തളിപ്പറമ്പില്‍ ഒരു കിലോമീറ്ററിനുള്ളില്‍ മൂന്ന് അപകടങ്ങള്‍
തളിപ്പറമ്പ്: തളിപ്പറമ്പ്-കുപ്പം ദേശീയപാതയില്‍ വിവിധ ഇടങ്ങളിലായി അപകട പരമ്പര. അപ്രതീക്ഷിതമായി എത്തിയ മഴയില്‍ ഒരു കിലോമീറ്ററിനുള്ളില്‍ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ കുപ്പം കപ്പണതട്ടില്‍ മിനി ബസും കാറും കൂട്ടിയിടിച്ചായിരുന്നു ആദ്യ അപകടം. മൂകാംബികയിലേക്ക് തീര്‍ഥാടകരുമായി പോകുകയായിരുന്ന മിനി ബസില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. പുലര്‍ച്ചെ അഞ്ചോടെ കുപ്പം മരത്തക്കാട്ട് മണല്‍ ലോറി നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു. മംഗളൂരുവില്‍ നിന്നു മണലുമായി വന്ന ലോറിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരാണുണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ 5.30ഓടെ ചിറവക്കില്‍ നിയന്ത്രണം വിട്ട മിനി ലോറി ഡിവൈഡറില്‍ ഇടിച്ചു. അപകടത്തില്‍ ലോറിയുടെ ആക്സില്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."