കരുത്തോടെ കാസര്‍കോട്; ഇനി 7 രോഗികള്‍
കാസര്‍കോട്: ഒരു ഘട്ടത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്19 രോഗികള്‍ ഉണ്ടായ ജില്ലയില്‍ ഇനി ആശ്വസദിനങ്ങള്‍. രോഗം ബാധിച്ചു ജില്ലയിലെ ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണം ഇന്നലേക്കു ഏഴായി ചുരുങ്ങി.
178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 171 പേര്‍ ആശുപത്രി വിട്ടു.
ആതുര രംഗത്തു പോലും വികസനമില്ലാത്ത ജില്ലയില്‍ രോഗികളുടെ എണ്ണം നിത്യേന കുതിച്ചുയരുന്ന സാഹചര്യമായിരുന്നു മാര്‍ച്ച് മൂന്നാം വാരത്തോടെ ഉണ്ടായത്. കടുത്ത പ്രതിരോധം തീര്‍ത്താണ് ആരോഗ്യ വകുപ്പ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയത്.
ആര്‍ക്കും ജീവാപായം ഉണ്ടായില്ല. ഷുഗറും മറ്റു രോഗങ്ങളും ഉള്ള വ്യക്തിയും നിരവധി രോഗങ്ങള്‍ക്കടിമയായ 72കാരിയും ഉള്‍പ്പെടെ കൊവിഡിനെ തോല്‍പിച്ച് ആരോഗ്യം വീണ്ടെടുത്തതും പ്രതീക്ഷ വാനോളം വര്‍ധിപ്പിച്ചു. 95.5 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ഭേദമായവര്‍.
നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണവും കുത്തനെ താഴ്ന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പതിനൊന്നായിരത്തോളം ആളുകള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്നലെ 1764 ആയി ചുരുങ്ങി. ഇവരില്‍ 30 പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."