തെന്മലയില്‍ വീണ്ടും കാട്ടുതീ പടരുന്നു
മുതലമട: വെള്ളാരന്‍ കടവിനുസമീപത്തുള്ള മലയോരപ്രദേശത്തെ വനത്തിലാണ് കഴിഞ്ഞദിവസം രാവിലെ മുതല്‍ തുടങ്ങിയ കാട്ടുതീ പടരുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും തീയണക്കുവാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് ചെമ്മണാമ്പതി പ്രദേശത്തുണ്ടായ കാട്ടുതീ തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ വനത്തിലേക്ക് കടന്നത്. 200 ഏക്കര്‍ വനസമ്പത്ത് നശിക്കുവന്‍ ഇത് ഇടയാക്കിയിരുന്നു. കാറ്റില്‍ വ്യാപകമായി പടര്‍ന്ന തീ കേരള, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ കാട്ടുതീ ശക്തമായതിനാല്‍ കേരളത്തിന്റെ ഭാഗത്തേക്ക് എത്തുവാന്‍ സാധ്യതയുണ്ട്. ജനവാസമേഖലകള്‍ കൂടുതലുള്ള തുടങ്ങിയ പ്രദേശങ്ങളിലേക്ക് കാട്ടുതീ തുടരുകയാണെങ്കില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും നാശനഷ്ടങ്ങളുണ്ടാകുമെന്നതിനാല്‍ അഗ്‌നിശമനസേനയും വനംവകുപ്പും അടിയന്തരമായി ഇടപെട്ട് പ്രദേശത്തെ കാട്ടുതീ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫയര്‍ലൈന്‍ നിര്‍മാണം വനത്തില്‍ കാര്യമായി നടക്കാത്തതിനാല്‍ തീപിടിത്തം വന്‍തോതില്‍ വര്‍ധിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തേണ്ട ഫയര്‍ലൈന്‍ വര്‍ക്കുകള്‍ കോട്ടപ്പള്ളം മുതല്‍ ചെമ്മണാമ്പതി വരെയുള്ള വനമേഖലകളില്‍ ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. ഇതിന്റെ ഭാഗമായി കാട്ടുതീ പടര്‍ന്ന് വലിയ നാശം വിതയ്ക്കുവാന്‍ വഴിവച്ചിരിക്കുകയാണ്. വനസംരക്ഷണ സമിതികള്‍ മലയോരപ്രദേശത്തെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ സാധിച്ചിട്ടില്ല. വളര്‍ത്തു മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ജനവാസമേഖലകളും നാശനഷ്ടങ്ങളുണ്ടാവാതെ വനസമ്പത്തിനെയും ജനവാസ സമ്പത്തിനേയും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."