ബംഗളൂരു സര്‍വിസ് കൈമാറാന്‍ നീക്കം; തൊട്ടില്‍പ്പാലം ഡിപ്പോ എ.ടി.ഒയെ ഉപരോധിച്ചു
കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് നിന്നുള്ള ഏക അന്തര്‍സംസ്ഥാന സര്‍വിസായ തൊട്ടില്‍പ്പാലം - ബംഗളൂരു സര്‍വിസ് വടകര ഡിപ്പോയ്ക്ക് കൈമാറാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എ.ടി.ഒയെ ഉപരോധിച്ചു. കാവിലുംപാറ മേഖല കമ്മിറ്റിയുടെ നേതൃത്തിലാണ് എ.ടി.ഒയെ ഉപരോധിച്ചത്.
കഴിഞ്ഞ മാസംവരെ എല്ലാ ദിവസവും സര്‍വിസ് നടത്തിവന്ന ബസ് അപ്രതീക്ഷിതമായി നിര്‍ത്തി വയ്ക്കുകയും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വിസ് ആഴ്ചയില്‍ രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. രാത്രി പത്തിന് ബംഗളൂരുവില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്ക് റിട്ടേണ്‍ പുറപ്പെടുന്ന സര്‍വിസിന് ആളില്ലാത്തതിനാല്‍ നഷ്ടത്തിലായതിനാലായിരുന്നു ഈ തീരുമാനം. ഇതിനെതിരേ ഡി.വൈ.എഫ്.ഐ ഡിപ്പോയ്ക്ക് മുന്‍പില്‍ സമരം നടത്തിയിരുന്നു. ഇതേ തുടര്‍ന്നു ബസ് മുഴുവന്‍ ദിവസങ്ങളിലും ഓടുമെന്ന് അന്ന് അധികൃതല്‍ ഉറപ്പ് നല്‍കി. എന്നാല്‍ രണ്ടണ്ടാഴ്ച പിന്നിടുമ്പോഴും സമയം മാറ്റി ഓടിക്കാതെ സര്‍വിസ് നഷ്ടം തുടരുകയും തൊട്ടില്‍പ്പാലം ഡിപ്പോയുടെ ബസ് വടകരയ്ക്ക് കൊടുക്കാന്‍ പെര്‍പ്പോസല്‍ അയക്കുകയുമാണ് എ.ടി.ഒ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എ.ടി.ഒയെ ഉപരോധിച്ചത്. തുടര്‍ന്ന് ഇ.കെ വജയന്‍ എം.എല്‍.എയുടെ ഓഫിസ് പ്രശ്‌നത്തില്‍ ഇടപെട്ട് എ.ടി.ഒയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചക്കൊടുവില്‍ ബസ് ഡിപ്പോയില്‍ നിന്നു മാറ്റാനുള്ള നടപടി ഉപേക്ഷിച്ചതായും രാത്രി ബംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന തൊട്ടില്‍പ്പാലം ബസ് പത്തിന്് തന്നെയും വടകര ബസ് ഇന്നു മുതല്‍ പതിനൊന്നിനും സമയം മാറ്റിയതായും അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."