HOME
DETAILS

വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും

  
Web Desk
February 07 2025 | 05:02 AM

Kerala Budget 2025 50 Crore Allocated to Prevent Wildlife Attacks and Compensation

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ സംസ്ഥാന ബജറ്റില്‍ 50 കോടി അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു.  വന്യജീവി ആക്രമണവും നഷ്ടപരിഹാരവും പ്രതിരോധവും ഉള്‍പ്പെടെ വനംവന്യജീവി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി വിഹിതത്തിന് പുറമെ പ്രത്യേക പാക്കേജിനാണ് 50 കോടി അധികമായി അനുവദിച്ചത്. പ്ലാനില്‍ അനുവദിച്ച തുകക്ക് പുറമേയാണിതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.

വന്യജീവി ആക്രമണത്തിന് നല്‍കുന്ന നഷ്ടപരിഹാരവും സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായി മന്ത്രി വ്യക്തമാക്കി.  റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് വന്യജീവി പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. ഇതിനുള്ള ഇടപെടലിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കും.

വനംവന്യജീവി മേഖലക്ക് 2025-26 വര്‍ഷത്തേക്ക് 305.61 കോടി രൂപ ബജറ്റില്‍ വകയിരുത്തി. വന്യജീവി ആക്രമണം തടയാനുള്ള 50 കോടിക്ക് പുറമേയാണിത്. കേന്ദ്ര സഹായമായി 45.47 കോടി പ്രതീക്ഷിക്കുന്നു.

ജലസുരക്ഷ മെച്ചപ്പെടുത്തുക, മനുഷ്യവന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുക, വനമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ ജീവനും ജീവനോപാധികള്‍ക്ക് സംരക്ഷണം നല്‍കുക, കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുള്ള കവചമായി ജനങ്ങളെ ഉള്‍പ്പെടുത്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2025-26 വര്‍ഷം ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Qatar Weather Updates: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും; ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ

qatar
  •  12 days ago
No Image

ലഹരി മാഫിയയുടെ പുതിയ മുഖം: സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മിഠായികൾ, പെട്ടിക്കടയിൽ നിന്ന് പിടികൂടി

Kerala
  •  12 days ago
No Image

ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ

Kerala
  •  12 days ago
No Image

കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഗുരുതര പരിക്ക്, അന്വേഷണം തുടരുന്നു

Kerala
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-05-03-2025

PSC/UPSC
  •  12 days ago
No Image

"യുക്രെയ്‌ൻ സഹായത്തേക്കാൾ റഷ്യൻ എണ്ണയ്ക്കാണ് കൂടൂൽ പണം ചെലവഴിക്കുന്നത്"; യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ വിമർശിച്ച് ട്രംപ്

latest
  •  12 days ago
No Image

യുഎഇയില്‍ മലയാളികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി; സാധ്യമായ എല്ലാ നിയമസഹായവും നല്‍കിയിരുന്നെന്ന് വിദേശകാര്യമന്ത്രാലയം 

uae
  •  12 days ago
No Image

ഉംറക്കായി യാത്ര പുറപ്പെടുമ്പോള്‍ ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

Saudi-arabia
  •  12 days ago
No Image

സൗത്ത് ആഫ്രിക്കയെ വീഴ്ത്തി ഫൈനലിലേക്ക് പറന്ന് കിവികൾ; കിരീടപ്പോരിൽ എതിരാളികൾ ഇന്ത്യ

Cricket
  •  12 days ago
No Image

കടം തിരിച്ചടക്കാതെ മുങ്ങാന്‍ ശ്രമിച്ച 43,290 പേര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  12 days ago