സച്ചിനെയും സംഗക്കാരയെയും കടത്തിവെട്ടി; ചരിത്രംക്കുറിച്ച് സൂപ്പർതാരം
ഗാലെ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി നേടി ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവൻ സ്മിത്ത്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 330 റൺസിന് മൂന്ന് വിക്കറ്റുകൾ എന്ന നിലയിലാണ് ഉള്ളത്. മത്സരത്തിൽ 239 പന്തിൽ 120 റൺസ് നേടിയാണ് സ്മിത്ത് ക്രീസിൽ തുടരുന്നത്. ഒമ്പത് ഫോറുകളും ഒരു സിക്സും ആണ് താരം ഇതുവരെ നേടിയിട്ടുള്ളത്.
തന്റെ ടെസ്റ്റ് കരിയറിലെ 36ാം സെഞ്ച്വറി ആണ് സ്മിത്ത് നേടിയത്. ഇതോടെ തന്റെ കടിയേറിൽ മറ്റൊരു റെക്കോർഡ് കൂടിയാണ് സ്മിത്ത് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 36 സെഞ്ച്വറികൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമായി മാറാനാണ് സ്മിത്തിന് സാധിച്ചത്. 26 ഇന്നിങ്‌സുകളിൽ നിന്നാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്.
210 ഇന്നിങ്‌സുകളിൽ നിന്നും 36 സെഞ്ച്വറികൾ നേടിയ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഘക്കാര 218 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ എന്നിവരെ മറികടന്നുകൊണ്ടാണ് സ്മിത്ത് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് ആണ്. 200 ഇന്നിങ്‌സുകളിൽ നിന്നുമാണ് താരം 36 സെഞ്ച്വറികൾ പൂർത്തിയാക്കിയത്.
അതേസമയം മത്സരത്തിൽ സ്മിത്തിന് പുറമേ വിക്കറ്റ് കീപ്പർ അലക്സ് കാരിയും സെഞ്ച്വറി നേടി. 13 ബോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 156 പന്തിൽ 139 റൺസ് നേടിയാണ് താരം ക്രീസിൽ തുടരുന്നത്. ഉസ്മാൻ കവാജ 57 പന്തിൽ മുപ്പത്താറ് റിങ്ടോൺ ട്രാഫിക് ഹെഡ് 22 പന്തിൽ 21 റൺസും നേടി പുറത്തായി
മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 257 റൺസിനാണ് പുറത്തായത്. ശ്രീലങ്കക്കായി ദിനേശ് ചാണ്ഡിമൽ 163 പന്തിൽ 73 റൺസും കുശാൽ മെൻഡിസ് 139 പന്തിൽ 85 റൺസും നേടി മികച്ച പ്രകടനം നടത്തി. ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, മാത്യു കുഹ്‌നെമാൻ എന്നിവർ മൂന്ന് വിക്കറ്റും ട്രാവിസ് ഹെഡ് ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."