HOME
DETAILS

അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ

  
Web Desk
February 07, 2025 | 12:02 PM


ദുബൈ: എമിറേറ്റിലെ നിരവധി കോമേഴ്‌സ്യല്‍ മേഖലകളെ കാര്‍ രഹിത മേഖലകളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ദുബൈ ഭരണകൂടം. കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു അന്താരാഷ്ട്ര നഗരമായി ദുബൈയെ മാറ്റാന്‍ വേണ്ടിയാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനമെന്ന് വിദഗ്ധര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, സൂപ്പര്‍ ബ്ലോക്ക് സംരംഭത്തിന് അംഗീകാരം നല്‍കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ ഒരു ആഗോള നഗരമായി ദുബൈ സമിപഭാവിയില്‍ മാറിയേക്കും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഇടപെടല്‍ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നഗരപ്രദേശങ്ങളെ കാല്‍നടയാത്രക്കാര്‍ക്ക് അനുയോജ്യമായ മേഖലകളാക്കി മാറ്റുന്നതെന്ന് ഭരണകൂടത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനുമായി യോജിപ്പിച്ച് കാര്‍ ഫ്രീ സോണ്‍ ഏരിയകള്‍ നിശ്ചയിക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍മനം കുറയ്ക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, വിനോദ പൊതു ഇടങ്ങളിലൂടെ സാമൂഹിക ഇടപെടലുകള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. അല്‍ ഫാഹിദി, അബൂ ഹെയ്ല്‍, അല്‍ കറാമ, അല്‍ ഖൂസ് ക്രിയേറ്റീവ് സോണ്‍ തുടങ്ങിയ മേഖലകള്‍ക്കായിരിക്കും സംരംഭത്തിന്റെ പ്രഥമ പരിഗണന ലഭിക്കുക.

ദുബൈ കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് സൂപ്പര്‍ ബ്ലോക്ക് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

കാര്‍ രഹിത യാത്രകള്‍ക്ക് അനുയോജ്യമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സൂപ്പര്‍ ബ്ലോക്ക് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2027ഓടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യവും ഞങ്ങളുടെ മുന്നിലുള്ളതായി ഷെയ്ഖ് ഹംദാന്‍ വെളിപ്പെടുത്തി.

സൂപ്പര്‍ ബ്ലോക്ക് പദ്ധതി കൂടാതെ സാമൂഹിക വികസന മാനദണ്ഡങ്ങള്‍, ജീവിതനിലവാരം, ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള നിരവധി സംരംഭങ്ങള്‍ക്കും ശൈഖ് ഹംദാന്‍ അംഗീകാരം നല്‍കി.

2025നെ സാമൂഹിക വര്‍ഷമായി ആചരിക്കുമെന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ പ്രഖ്യാപനത്തെ ഷെയ്ഖ് ഹംദാന്‍ സ്വാഗതം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ദുബൈ സോഷ്യല്‍ അജണ്ട 33ന്റെ തുടര്‍ച്ചയാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. 208 ബില്യണ്‍ ദിര്‍ഹമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  5 days ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  5 days ago
No Image

In Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം

International
  •  5 days ago
No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  5 days ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  5 days ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  5 days ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  5 days ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  5 days ago
No Image

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

National
  •  5 days ago
No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  5 days ago