HOME
DETAILS
MAL
മന്താടയിലെ ബസപകടം: പരുക്കേറ്റവര്‍ക്ക് ധനസഹായം നല്കി
backup
June 19 2018 | 06:06 AM
ഊട്ടി: കുന്നൂരിന് സമീപം മന്താടയില് താഴ്ചയിലേക്ക് ബസ് മറിഞ്ഞ് പരുക്കേറ്റ ഒന്‍പത് പേര്‍ക്ക് 15.75ലക്ഷം രൂപയുടെ ധനസഹായം നല്കി.
ഇവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തില്‍ ഒന്പതുപേര് മരിച്ചിരുന്നു.
നട്ടെല്ലിനു പരുക്കേറ്റ ശാന്തിക്ക് അഞ്ചുലക്ഷവും ഗുരുതര പരുക്കേറ്റ റാണി, നവശിവായം, ഗണേഷന്, നടരാജ്, ആനന്ദന് എന്നിവര്‍ക്ക് രണ്ടുലക്ഷം വീതവും, പരുക്കേറ്റ ബാല ചന്ദ്രന്, മാരി മുത്തു, സുകന്യാ എന്നിവര്‍ക്ക് 25 ആയിരം വീതവുമാണ് നല്‍കിയത്.
തമിഴ്നാട് ഗ്രാമവികസന മന്ത്രി എസ്.ബി വേലു, ട്രാന്‍സ്പോര്‍ട്ട് മന്ത്രി എം.ആര് വിജയ ഭാസ്ക്കര്‍ എന്നിവര്‍ ആശുപത്രിയിലെത്തിയാണ് തുക കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."