HOME
DETAILS
MAL
ജില്ലാആശുപത്രി ശുചീകരിച്ചു
backup
June 19 2018 | 06:06 AM
മാനന്തവാടി: മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാശുപത്രിയില്‍ ശുചീകരണം നടത്തി. മെഡിസിന് ബ്ലോക്ക് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പ്രസവ വാര്‍ഡ്, ഒപി ബ്ലോക്ക്, കുട്ടികളുടെ വാര്‍ഡ്, മെഡിസിന് വാര്‍ഡ്, കുടിവെള്ള ടാങ്കുകള്‍ എന്നിവ ശുചിയാക്കി. ആശുപത്രി പരിസരത്തെ കാടുകളും വെട്ടിമാറ്റി. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ.എം ഫ്രാന്‍സിസ്, പ്രസിഡന്റ് അജിത്ത് വര്‍ഗീസ്, കെ.ആര് ജിതിന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."