സഊദി പ്രവാസികൾ ജാഗ്രതൈ; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കാത്തിരിക്കുന്നത് 5 വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും
റിയാദ്: സഊദിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി അധികൃതർ. കൊറോണ മഹാമാരിയെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നേരിടാനുള്ള നടപടികൾക്ക് കീഴിലാണ് പുതിയ ശിക്ഷകൾ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 5 വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും.
#النيابة_العامة
— ا لـ ـنـ ـيـ ـا بـ ـة ا لـ ـعـ ـا مـ ـة (@bip_ksa) May 1, 2020
تَلقِّي المعلومات من مصادرها الرسمية واجب أخلاقي والتزام أدبي، ومسؤولية قانونية، فلا تنجرف وراء الشائعات المغرضة والأخبار مجهولة المصدر، التي تخل بالإجراءات والجهود المبذولة وتثير الهلع بشأن فيروس #كورونا، تجنباً للمساءلة الجزائية المشددة في هذا الشأن.#كلنا_مسؤول pic.twitter.com/8okouMrfwy
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മൂന്നാം കക്ഷിയുടെ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വാർത്തകളുടെ ഉറവിടങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് മാത്രമാവണമെന്നും സഊദി ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇരു ഹറം കാര്യാലയ വകുപ്പ്, മറ്റ് സർക്കാർ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി. തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സഊദി പബ്ലിക് പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി. ശിക്ഷയ്ക്ക് പുറമെ ജുഡീഷ്യൽ വിധി കുറ്റവാളിയുടെ ചെലവിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകായും വേണം.
കൊവിഡ്-19 വൈറസ് വ്യാപിക്കുന്നതിടെ നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുന്നതായുള്ള വീഡിയോ പ്രചരിക്കുന്നതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് കേണൽ ശാക്കിർ അൽ തുവൈജിരി മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, കർഫ്യൂ സമയങ്ങളിൽ മാറ്റം, ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള തെറ്റായ വിവരം, ആരോഗ്യ മന്ത്രാലയം മന:പൂർവ്വം രാജ്യത്തെ കേസുകളുടെ എണ്ണം മറച്ചുവെക്കുന്നു തുടങ്ങിയുള്ള തെറ്റായ സന്ദേശങ്ങളും സോഷ്യൽ മീഡിയ വഴി വ്യാപിക്കുന്നുണ്ട്. ഇതേ തുടർന്നാണ് കടുത്ത നടപടികളുമായി പബ്ലിക് പ്രോസിക്യൂഷൻ രംഗത്തെത്തിയത്.
ഹറമുകളിൽ നിസ്‌കാരത്തിന് വിലക്ക് ഒഴിവാക്കിയെന്ന് പ്രചരിപ്പിച്ച ഏതാനും പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. സ്വീകർത്താക്കൾ അത്തരം ഉള്ളടക്കം സംരക്ഷിക്കുകയോ മറ്റുള്ളവരുമായി പങ്കിടുകയോ ചെയ്യരുത്, മാത്രമല്ല, അത് ഇല്ലാതാക്കുകയും വേണമെന്ന് സഊദി ലീഗൽ കൗൺസിലും അന്താരാഷ്‌ട്ര നീതിന്യായ അസോസിയേഷൻ മെമ്പറുമായ ദിമാ അൽ ശരീഫ് പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഊദി നിയമപ്രകാരം, ഏതെങ്കിലും അനധികൃത ഉള്ളടക്കമോ കിംവദന്തികളോ നിർമ്മിക്കാനോ പ്രചരിപ്പിക്കാനോ സംരക്ഷിക്കാനോ അനുവാദമില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് അഞ്ച് വർഷം വരെ തടവും 3 ദശലക്ഷം പിഴയും കുറ്റകൃത്യത്തിൽ ഉപയോഗിച്ച ഉപകരണം കണ്ടുകെട്ടലും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."