HOME
DETAILS

ആദ്യ ശബരിമല ഇടത്താവള സമുച്ചയം കഴക്കൂട്ടത്ത്; നിര്‍മാണോദ്ഘാടനം ഇന്ന്

  
backup
March 02 2019 | 04:03 AM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%b8%e0%b4%ae%e0%b5%81

കഴക്കൂട്ടം: കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണോദ്ഘാടനം ഇന്നു നടക്കും. വൈകിട്ട് ആറിനു മന്ത്രി കടകംപള്ളി സരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിയുടെ ശ്രമഫലമായാണു 10 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടത്താവള സമുച്ചയം കഴക്കൂട്ടത്ത് നിര്‍മിക്കുന്നത്. വിശാലമായ അമിനിറ്റി സെന്റര്‍, 350 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, വിരിപ്പന്തല്‍, 700 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഓപണ്‍ സ്റ്റേജ്, ആധുനിക പാചകമുറി, ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയവ ഇടത്താവള സമുച്ചയത്തിന്റെ ഭാഗമായി നിര്‍മിക്കും.
ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് കൗണ്ടര്‍, ഇന്റര്‍നെറ്റ് വൈ ഫൈ സംവിധാനം, ലോക്കര്‍ സൗകര്യം, ഭക്തര്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭിക്കുന്ന അമിനിറ്റി സ്റ്റോര്‍ എന്നിവയും ഇടത്താവള സമുച്ചയത്തിലുണ്ടാകും. രണ്ടുനിലകളിലുള്ള പ്രധാന മന്ദിരത്തിനു 26,846 ചതുരശ്ര അടിയും ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിനു 6,800 ചതുരശ്ര അടിയും ടോയ്‌ലറ്റ് കോംപ്ലക്‌സിനു 850 ചതുരശ്ര അടിയും വിസ്തീര്‍ണമുണ്ടാകും.
ക്ഷേത്രക്കുളം നവീകരിക്കുന്നതിനു 46 ലക്ഷം രൂപ വിനിയോഗിക്കും. ക്ഷേത്രനിര്‍മിതിക്ക് അനുയോജ്യമായി പരമ്പരാഗത ശൈലിയിലുള്ള കെട്ടിട സമുച്ചയമാണു ക്ഷേത്ര മുറ്റത്ത് ഉയരുക. മനോഹരമായ പൂന്തോട്ടവും പുല്‍ത്തകിടിയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ടോയ്‌ലറ്റ് കോംപ്ലക്‌സ് ക്ഷേത്രമതിലിന് പുറത്തു പ്രത്യേകം പണി കഴിപ്പിക്കും. ഒരുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും നിര്‍മിക്കുന്നുണ്ട്.
മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അഡ്വ. എം. രാജഗോപാലന്‍ നായര്‍, കെ.പി ശങ്കരദാസ് പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago