HOME
DETAILS

വിശാലാക്ഷിക്കും രവിചന്ദ്രനും കൂട്ട് അവര്‍മാത്രം

  
backup
July 08 2016 | 06:07 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6


വടക്കഞ്ചേരി: കിഴക്കഞ്ചേരി കരുമനശേരി ഗ്രാമത്തിലെ പുഴക്കലിടത്തില്‍ രവിചന്ദ്രനും ഭാര്യ വിശാലാക്ഷി നേത്യാര്‍ക്കും വലിയ മോഹങ്ങളൊന്നുമില്ല. രോഗം തളര്‍ത്തുന്ന വേദനകളില്‍നിന്നു ചെറിയൊരു ആശ്വാസം നല്‍കണേയെന്നു മാത്രമാണ് ഇവരുടെ പ്രാര്‍ഥന.
പത്തുവര്‍ഷത്തോളമായി കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ് 61 വയസുള്ള വിശാലാക്ഷി നേത്യാര്‍.
ഭാര്യയെ പരിചരിച്ചും ചികിത്സയ്ക്കായി ഓടിനടന്നും 63-കാരനായ രവിചന്ദ്രനും ഇപ്പോള്‍ രോഗിയായി.
മനസും ശരീരവും തളര്‍ന്നു വിശാലാക്ഷിക്ക് രവിചന്ദ്രനും രവിചന്ദ്രന് വിശാലാക്ഷിയും കൂട്ടായി ഗ്രാമത്തില്‍ വാടകവീട്ടില്‍ കഴിയുകയാണ് മക്കളില്ലാത്ത ഈ ദമ്പതികള്‍. സ്വന്തമെന്നു പറയാന്‍ കുറേ രോഗങ്ങളും വേദനകളും മാത്രം.
വീടോ സ്ഥലമോ ഇനി ബാക്കിയില്ല. നാട്ടുകാരും പരിചയക്കാരും സമുദായവുമെല്ലാം നല്‍കിയ നിര്‍ലോഭമായ സഹായങ്ങള്‍ കൊണ്ടായിരുന്നു ഇതുവരെയുള്ള ചികിത്സാ ചെലവുകളും ജീവിതവും. ഇനിയും അവരെ ബുദ്ധിമുട്ടിക്കാനാകില്ലെന്ന് രവിചന്ദ്രന്‍ പറയുന്നു.
ദിവസവുമുള്ള മരുന്നിനുതന്നെ വലിയ തുക വേണം. ഓരോ നേരത്തെ ഭക്ഷണവും അയല്‍വാസികളുടെ കാരുണ്യത്തില്‍ മുന്നോട്ടുപോകുന്ന ഇവര്‍ക്കു മുടങ്ങാതെയുള്ള മരുന്നിനുതന്നെ വകയില്ല. പരാധീനതകള്‍ കുന്നുകൂടിയപ്പോള്‍ കിഴക്കഞ്ചേരി കോപ്പറേറ്റീവ് ബാങ്കിനുമുന്നിലുണ്ടായിരുന്ന പെട്ടിക്കട നടത്താന്‍ കഴിയാതായി.
കാന്‍സര്‍ രോഗികള്‍ക്കായി ലഭിച്ചിരുന്ന പെന്‍ഷനും ആറു മാസമായി ലഭിച്ചിട്ടില്ല.
ഭൂമിയും വീടിനുമായി പഞ്ചായത്തിലും മറ്റും പലതവണ അപേക്ഷ നല്‍കിയെങ്കിലും ആരും ഇവരുടെ ദൈന്യതയില്‍ കണ്ണുതുറന്നില്ല.
കഴിഞ്ഞദിവസം മന്ത്രി എ.കെ ബാലന്‍ വടക്കഞ്ചേരിയിലെത്തിയപ്പോള്‍ സഹായത്തിനു അപേക്ഷ നല്‍കാന്‍ തീരുമാനിച്ചതായിരുന്നു. അപേക്ഷയെല്ലാം എഴുതി ശരിയാക്കിയെങ്കിലും അന്നു ശ്വാസംമുട്ടും തളര്‍ച്ചയും കൂടി വടക്കഞ്ചേരിയിലെത്തി മന്ത്രിയെ കാണാനായില്ല. പലതവണ ഓപ്പറേഷന്‍ കഴിഞ്ഞ ഭാര്യയ്ക്ക് ഇനിയും ഓപ്പറേഷന്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. ഇതിന്റെ തീയതിയും അടുത്തുതുടങ്ങി. നല്ല മനസുള്ളവര്‍ സഹായിക്കാതെ ഇവര്‍ക്കിനി തുടര്‍ചികിത്സ സാധ്യമല്ല.
വിജയബാങ്ക് കിഴക്കഞ്ചേരി കുണ്ടുകാട് ശാഖയില്‍ രവിചന്ദ്രന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 2016 0101 1004 192 എന്നതാണ് അക്കൗണ്ട് നമ്പര്‍. ഫോണ്‍: 9747 576 305.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago