എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: ഇ.രാജഗോപാലന്‍ നായരുടെ സ്മരണാര്‍ഥം ജില്ലാ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ.എം.ജി.എസ് നാരായണനാണ് അവാര്‍ഡ് പ്രഖ്യാപനവും വിതരണവും നടത്തിയത്. ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള പുരസ്‌കാരം കാക്കൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് നല്‍കി. മികച്ച അര്‍ബന്‍ സഹകരണ സംഘത്തിനുള്ള അവാര്‍ഡ് മേമ്മുണ്ട കോ-ഓപ്പറേറ്റിവ് അര്‍ബന്‍ സൊസൈറ്റിയ്ക്കും ക്ഷേമ സഹകരണ സംഘമായി കടത്തനാട് പ്രവാസി ആന്‍ഡ് ഫാമിലി വെല്‍ഫയര്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കും വനിതാ സഹകരണ സംഘമായി ചക്കിട്ടപ്പാറ വനിതാ കോ- ഓപ്പറേറ്റിവ് സൊസൈറ്റിയ്ക്കും എംപ്ലോയിസ് സഹകരണ സംഘമായി കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്ട് പൊലിസ് എംപ്ലോയിസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റിയ്ക്കും നെയ്ത്തു സഹകരണ സംഘമായി വടകര വീവേഴ്‌സ് കോ- ഓപ്പറേറ്റീവ് പി.ആന്‍ഡ്.എസ് സൊസൈറ്റിയ്ക്കും മികച്ച മല്‍സ്യ സഹകരണ സംഘമായ ചെറിയ മങ്ങാട് മല്‍സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിനും ക്ഷീരോല്‍പ്പാദക സഹകരണ സംഘമായി തിരുവമ്പാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനും അവാര്‍ഡ് നല്‍കി. 11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഐ.മൂസ്സ, ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ബി.പി പിള്ള, സി.അബ്ദുള്‍ മുജീബ്,എന്‍ സുബ്രഹ്മണ്യന്‍, യു. രാജീവന്‍, പി.എം തോമസ്, കെ.പി അജയ് കുമാര്‍, പി. പ്ര ദീപ് കുമാര്‍, പി.ദാമോദരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."