ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച; നാല് കുട്ടി മോഷ്ടാക്കള്‍ പിടിയില്‍
മയ്യില്‍: പെരുമാച്ചേരിയില്‍ ക്ഷേത്ര ഭണ്ഡാരം പട്ടാപ്പകല്‍ കുത്തിത്തുറന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് കുട്ടിമോഷ്ടാക്കളെ എസ്.ഐ ബാബുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മോഷണം നടന്ന് ഇരുപത്തിനാല് മണിക്കൂറിനകമാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്നത്. 2000 രൂപയോളം ഭണ്ഡാരത്തിലുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. സംഭവം നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ ആരും ഉണ്ടായിരുന്നില്ല. ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് സമീപപ്രദേശത്തെ നിരീക്ഷണകാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ബസ്സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറുന്നത് കണ്ടെത്തി. ഇവര്‍ കമ്പില്‍ ടൗണില്‍ ഇറങ്ങുന്നതിന്റെ ദൃശ്യവും ലഭിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്നത് ഇവരാണെന്ന്മനസിലായത്. കമ്പില്‍ ടൗണിനു സമീപത്ത് താമസിക്കുന്ന ഇവര്‍ വിദ്യാര്‍ഥികളാണ്.
ഇവരെ ഇന്നലെ ഉച്ചതിരിഞ്ഞ് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."