HOME
DETAILS

മോദി വര്‍ഗീയത നട്ടു വളര്‍ത്തുന്നു: സ്വാദിഖലി ശിഹാബ് തങ്ങള്‍

  
Web Desk
April 07 2017 | 22:04 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af%e0%b4%a4-%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d


താമരശേരി: രാജ്യത്ത് വര്‍ഗീയതയും ഫാസിസവും നട്ടു വളര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ . കേരളത്തില്‍ ഭരണമെന്ന വാഹനത്തിന്റെ ടയര്‍ ഇടക്കിടെ ഊരിക്കൊണ്ടിരിക്കുകയും ഇക്കാരണത്താല്‍ ഡ്രൈവര്‍ പിറകോട്ട് തിരിഞ്ഞിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.  കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ വിവിധ സെഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആരംഭിക്കുന്ന സീതി സാഹിബ് പഠന വേദിയുടെ പ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മിഹ്ജഅ് നരിക്കുനി അധ്യക്ഷനായി. താര അബ്ദുറഹിമാന്‍ ഹാജി, പി.എസ് മുഹമ്മദലി, കെ.കെ.എ ഖാദര്‍, പി.വി സാദിഖ്, ഹാജറ കൊല്ലരുകണ്ടി, വി.കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, എന്‍.സി ഹുസയിന്‍ മാസ്റ്റര്‍, പി.സി മുഹമ്മദ് മാസ്റ്റര്‍, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, പി.വി. റഷീദ് മാസ്റ്റര്‍, ടി. മൊയ്തീന്‍കോയ, റഫീക്ക് കൂടത്തായി, സി.കെ റസാഖ് മാസ്റ്റര്‍, ഒ.കെ ഇസ്മായില്‍, പി. അനീസ്, നൗഷാദ് പന്നൂര്‍, ഇഖ്ബാല്‍ കത്തറമ്മല്‍, ഷമീര്‍ മോയത്ത്, എ. ജാഫര്‍, വി.സി റിയാസ് ഖാന്‍, കെ.സി ബഷീര്‍, അഷ്‌റഫ് പൂലോട്, യു.പി കരീം, യൂസുഫ് അലി, ഹുസയിന്‍ മങ്ങാട്, കെ.ടി റഊഫ്, പി. അര്‍ഷദ്, എം.ടി അയ്യൂബ് ഖാന്‍, സൈനുദ്ധീന്‍ പുത്തൂര്‍ സംസാരിച്ചു. ഡോ. സുലൈമാന്‍ മെല്‍പ്പത്തൂര്‍, അഡ്വ. എ.വി വാമനകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.ഇന്ന് രാവിലെ 6.30ന് റഹ്മത്തുള്ള അല്‍ഖാസിമി മുത്തേടവും, രാവിലെ 8.30ന് നവാസ് പാലേരിയും സംസാരിക്കും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടോക്‌നീഷ്യന്‍ കോഴ്‌സ് ചെയ്തത് സഹായകമായെന്നും മൊഴി

Kerala
  •  6 days ago
No Image

ട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്‌ക്കാരവുമായി റെയിൽവേ

National
  •  6 days ago
No Image

കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം 

Kerala
  •  6 days ago
No Image

പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  6 days ago
No Image

ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം 

Kerala
  •  6 days ago
No Image

പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകൾ ഇന്നുകൂടി 

Kerala
  •  6 days ago
No Image

കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം

Kerala
  •  6 days ago
No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  6 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  6 days ago