HOME
DETAILS
MAL
വിമാന കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ നിയന്ത്രണ അതോറിറ്റി രൂപീകരിക്കണം: എം.പി
backup
April 07 2017 | 22:04 PM
കോഴിക്കോട്: ഉത്സവ അവധി സീസണുകളില്‍ യാത്രാനിരക്കുകള്‍ തോന്നിയതുപോലെ വര്‍ധിപ്പിക്കുന്ന വിമാനകമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ വ്യോമയാന നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്ന് എം.കെ രാഘവന്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബില്‍ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ലോക്‌സഭയില്‍ ഉന്നയിച്ചത്.
വിമാനക്കമ്പനികള്‍ അവധി സമയങ്ങളിലും ഉത്സവ സീസണുകളിലും യാത്രനിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്നത് പതിവാക്കിയിരിക്കുന്നു. വിമാന കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. ബാഗേജ് നഷ്ടപ്പെടല്‍, വിമാനകമ്പനികളില്‍ നിന്നുണ്ടാകുന്ന വീഴ്ച്ചകള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഈ അതോറിറ്റിയുടെ കീഴില്‍ കൊണ്ടുവരണമെന്നും എ.കെ രാഘവന്‍ എം.പി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."