കൊയ്ത്തിന് യന്ത്രങ്ങള്‍ കിട്ടാനില്ല: നെല്‍ക്കതിരുകള്‍ വീണ് നശിക്കുന്നു
പുതുനഗരം: കൊയ്‌തെടുക്കാന്‍ യന്ത്രങ്ങളെ കിട്ടാത്തതിനെ തുടര്‍ന്ന് വിളവെടുപ്പിന് തയാറായ നെല്‍പ്പാടങ്ങള്‍ കതിരുകള്‍ വീണ് നശിക്കുന്നത്. പുതുനഗരം, കൊടുവായൂര്‍, പെരുവമ്പ, പട്ടഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിലാണ് കതിരുകള്‍ വീണ് നശിക്കുന്നത്. ചില കേന്ദ്രങ്ങളിലെ കൊയ്ത്ത് യന്ത്രങ്ങള്‍ക്ക് നല്‍കുന്ന വാടകയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പ്രദേശത്തെ കര്‍ഷകരും തൊഴിലാളികളും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്ക് തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്നാണ് യന്ത്രങ്ങള്‍ വരാത്ത അവസ്ഥയുണ്ടായത്. രണ്ടാഴ്ച മുന്‍പ് കൊയ്‌തെടുക്കേണ്ട 14 ഏക്കറിലധികം നെല്‍പ്പാടങ്ങളാണ് നിലവില്‍ കൊയ്ത്തിന് സാധിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്. ചില കൃഷിഭവനുകളില്‍ കൊയ്ത്ത് യന്ത്രങ്ങളുണ്ടെങ്കിലും ഇവയൊന്നും കൃത്യമായി പ്രവര്‍ത്തിപ്പിക്കുവാന്‍ പഞ്ചായത്ത് കൃഷിഭവന്‍ തയാറാകാത്തത് നിലവിലെ പ്രതിസന്ധിയുടെ ശക്തി വര്‍ധിപ്പിക്കുവാന്‍ ഇടയാക്കിയതായി പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു. രാഷ്ട്രീയ നേതൃത്വങ്ങളും പഞ്ചായത്ത് അധികൃതരും ഇടപെട്ട് കൊയ്ത്ത് യന്ത്രങ്ങള്‍ നല്‍കുന്ന കൂലിയിനത്തിലെ വ്യതിയാനം ക്രമപ്പെടുത്തി കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നാണ് നഗരത്തിലെ നെല്‍കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."