HOME
DETAILS

ജില്ലയിലെ പൊലിസ് സ്റ്റേഷനുകള്‍ക്ക് വേണം ആള്‍ബലവും സൗകര്യങ്ങളും

  
backup
April 07 2017 | 22:04 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി ജില്ലയിലെ പൊലിസ് സ്റ്റേഷനുകള്‍. 16 പൊലിസ് സ്റ്റേഷനുകളും ആറു സര്‍ക്കിളുകളുമായിട്ടാണ് ജില്ലയിലെ പൊലിസ് സംവിധാനം. സ്ത്രീ സുരക്ഷയും, ബാല പീഡനത്തിനെതിരായുള്ള പുതിയ പദ്ധതികളും സേവനങ്ങളും പൊലിസിനു കീഴില്‍ നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ അഭാവം പൊലിസ് സേനയില്‍ തലവേദനയുണ്ടാക്കുകയാണ്. ഓപ്പറേഷന്‍ വാത്സല്യ, ഓപ്പറേഷന്‍ സ്വസ്ഥി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, വിവിധ വനിതാ സംരക്ഷണ കാംപയിനുകള്‍ എന്നിവ സേനക്കു കീഴിലുള്ള പദ്ധതികളാണ് . എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തവസ്ഥയാണ് നിലവിലുള്ളത്. വടകര, കോഴിക്കോട് റൂറലുകളില്‍ 40തോളം എസ്.ഐ പോസ്റ്റുകളാണ് നിയമനമില്ലാതെ കിടക്കുന്നത്. സ്ഥാനക്കയറ്റവും നേരിട്ടുള്ള നിയമനത്തിലും കുറവു വന്നതാണ് എസ്.ഐ പോസ്റ്റില്‍ ഒഴിവുകെട്ടികിടക്കുന്നത്. 50 ശതമാനം വീതമാണ് സ്ഥാനക്കയറ്റവും നേരിട്ടുള്ള നിയമനത്തിനും കണക്കാക്കുന്നത്. മുതിര്‍ന്ന കൂടുതല്‍ സേവനമുള്ള പൊലിസുദ്യോഗസ്ഥര്‍ ഹെഡ്‌കോണ്‍സ്റ്റബിളായി വിരമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 1989ലെ പഴയ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ഇപ്പോഴും ജീവനക്കാരെ നിയമിക്കുന്നത്.
ഇതിലും കാലാനുസൃതമായ വലിയ മാറ്റങ്ങളാണ് വരേണ്ടത്. ആധുനിക സജീകരണങ്ങളോടെ കുന്ദമംഗലത്ത് മണ്ഡലം എം.എല്‍.എ പി.ടി.എ റഹീന്റെ സഹായത്തോടെ ഒന്നരക്കോടി രൂപ ചിലവില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടമാണ് ജില്ലയില്‍ തന്നെ പൊലിസ് സേനയ്ക്ക് എടുത്തുപറയാവുന്നതായി ഉള്ളത്.
വനിതാ സംരക്ഷണത്തിനായുള്ള കാംപയ്‌നുകള്‍ നടക്കുമ്പോഴും വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആവശ്യമായ സൗകര്യങ്ങളും നിലവിലില്ല. കോഴിക്കോട് സിറ്റിയില്‍ ബേപ്പൂരിലും, വെള്ളയിലുമുള്ള പൊലിസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടമില്ല.
കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലങ്ങളും മറ്റു നീക്കങ്ങളും നടത്തിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. റൂറലില്‍ പെരുവണ്ണാമൂഴി,മേപ്പയ്യൂര്‍,ചോംബാല,തൊട്ടില്‍പ്പാലം പൊലിസ് സ്റ്റേഷനുകള്‍ക്കും കെട്ടിടമില്ല.ഇതില്‍ പെരുവണ്ണാമൂഴി പൊലിസ് സ്റ്റേഷന്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സ്‌റ്റേഷനാണ്.
പെരുവണ്ണാമൂഴി ഡാം പരിസരത്ത് സ്ഥിതി ചെയ്തിരുന്ന പൊലിസ് സ്റ്റേഷന്‍ ഇന്ന് നിലനില്‍ക്കുന്നത് പന്തിരിക്കര ടൗണില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ്. തൊട്ടില്‍പ്പാലത്തും ഇത്തരത്തില്‍ മാവോയിസ്റ്റ് ഭീഷണിയും രാഷ്ട്രീയ സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന മേഖലയാണ്.
വേനല്‍ കനത്തതോടെ കുടുവെള്ളത്തിനുള്ള പ്രയാസവും വിവിധ സ്റ്റേഷനുകളില്‍ വെല്ലുവിളികളുയര്‍ത്തുന്നുണ്ട്.
നിയമ ലംഘനം നടത്തി പൊലിസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനും ഷെഡ്ഡോ മറ്റു സംവിധാനങ്ങളോ ഇല്ലെന്നതും പോരായ്മയായി നിലനില്‍ക്കുന്നു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago