പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് പ്രിന്‍സിപ്പലായി ചുമതലയേറ്റു
ചെങ്കള: ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയുടെ പ്രിന്‍സിപ്പലായി സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ചുമതലയേറ്റു. കാസര്‍കോട് ഖാളി ഹൗസില്‍ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ശിഹാബ് തങ്ങള്‍ ദഅ്വാ കോളജിനെ ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയായി അപ്ഗ്രേഡ് ചെയ്തു. യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അധ്യക്ഷനായി. സി.ബി അബ്ദുല്ല ഹാജി, സിദ്ധീഖ് നദ്വി ചേരൂര്‍, എം.എ അബൂബക്കര്‍ ഹാജി, എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ബി.എം ഖാദര്‍ ഹാജി ചെങ്കള, ബി.എം.എ ഖാദര്‍, എ.എം അബൂബക്കര്‍, എം. അബ്ദുറഹ്മാന്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അശ്റഫ് ഹുദവി പാടലടുക്ക സംബന്ധിച്ചു.
ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഈ അധ്യയന വര്‍ഷത്തില്‍ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തനമാരംഭിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച വിദ്യാഭ്യാസമാണ് അക്കാദമിയില്‍ നല്‍കുന്നത്. ഫൈസി ബിരുദവും പി.ജി ഡിഗ്രിയും ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."