റോഡ് പ്രവൃത്തി പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടു പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു
തേഞ്ഞിപ്പലം: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ തയ്യിലക്കടവ് -മാതാപ്പുഴ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചെങ്കിലും പാലത്തിനായുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. 1988-95 കാലത്ത് വി. അബ്ദുല്‍കാദിര്‍ഹാജി പ്രസിഡന്റായിരിക്കേയാണ് മൂന്നിയൂര്‍പഞ്ചായത്തിലെ തയ്യിലക്കടവ് ഭാഗത്ത് വയലില്‍റോഡ് നിര്‍മാണമാരംഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ ചെറിയൊരുഭാഗം മാത്രമേ റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കാനായുള്ളൂ. സാങ്കേതിഗതടസങ്ങളാല്‍ അന്ന് റോഡ് പ്രവൃത്തി നിലച്ചു. പിന്നീട് 2005ല്‍ അന്നത്തെ എം.പിയായിരുന്ന ഇ. അഹമദിന്റെ പ്രാദേശികഫണ്ടും മറ്റും ഉപയോഗിച്ചാണ് വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന റോഡിന്റെ പണി 90 ശതമാനവും പൂര്‍ത്തിയാക്കിയത്.
പരിഗണനയിലുള്ള തടയണപാലത്തിന്റെ അനുബന്ധറോഡ് എന്നതുകൂടി കണക്കിലെടുത്ത് ജില്ലാപഞ്ചായത്ത് അനുവദിച്ച 20ലക്ഷംരൂപ വിനിയോഗിച്ച് റോഡിന്റെ ബാക്കി ഭാഗംകൂടി മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കി. നേരത്തേയുണ്ടായിരുന്ന റോഡില്‍ ടാര്‍ ചെയ്യാനുള്ളഭാഗത്ത് ടാറിങും നടത്തി. മാതാപുഴ കരയിലും റോഡ് പ്രവൃത്തി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി പാലത്തിനായുള്ള കാത്തിരിപ്പിലാണ്. പി. അബ്ദുല്‍ഹമീദ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുമനുവദിച്ച 60 ലക്ഷം രൂപചെലവഴിച്ചാകും തടയണപ്പാലം നിര്‍മിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."