മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം ആരംഭിച്ചു
പാലക്കാട്: പാലക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യം വെല്ലുവിളികളും പരിഹാരവും എന്നവിഷയത്തില്‍ സെമിനാറും മൂന്നുദിവസത്തെ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനവും ആരംഭിച്ചു.സെമിനാര്‍ പെലിക്കണ്‍ ഫൗണ്ടേഷന്‍ ഡോ.മനോജും, മൂന്നുദിവസത്തെ പ്രദര്‍ശനം ഐആര്‍ടിസി പ്രൊഫ.മുസ്തഫയും ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ അധ്യക്ഷനായി.
ഡോ.ഫ്രാന്‍സിസ് സേവ്യര്‍, ഡോ.ഗിരിജ (തൃശൂര്‍ കാര്‍ഷികസര്‍വകലാശാല), എം.ദിലീപ്കുമാര്‍(കെഎസ്പിസിബി), പ്രൊഫ.മുസ്തഫ(ഐആര്‍ടിസി) എന്നിവര്‍ ക്ലാസ്സെടുത്തു.
വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.സുനില്‍, ജയന്തി രാമനാഥന്‍, ബേബി, കൗണ്‍സിലര്‍മാരായ കുമാരി, കെ.മണി, സെയ്തലവി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബുദ്ധരാജ്,അനു, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് വി.എ.സുള്‍ഫിക്കര്‍ പങ്കെടുത്തു. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രാസമാലിന്യമെന്ന് ഡോ.മനോജ് പറഞ്ഞു. മാലിന്യ സംസ്‌കരണം സ്വന്തം ചിന്തയില്‍ നിന്നുവേണം ആദ്യം തുടങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ജീവിതത്തില്‍ നിന്നു തന്നെ പ്ലാസ്റ്റിക് സംസ്‌കാരം ഒഴിവാക്കുകയെന്നതാണ്. പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, പ്ലാസ്റ്റിക് കവറുകളില്‍ സാധനം വാങ്ങുന്നത് ഒഴിവാക്കണം. പരസ്യങ്ങള്‍ കണ്ട് ഇല്ലാത്ത വൃത്തിബോധം ഉണ്ടാക്കി അതിനുളളില്‍ ജീവിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."