കുറുമാത്തൂരില്‍ വില്ലേജ് നോളഡ്ജ് സെന്റര്‍ പൂമംഗലത്ത് സ്ഥാപിക്കും
തളിപ്പറമ്പ് : കുറുമാത്തൂര്‍ പഞ്ചായത്തില്‍ അനുവദിച്ച വില്ലേജ് നോളഡ്ജ് സെന്റര്‍ പൂമംഗലത്ത് സ്ഥാപിക്കും. ജില്ലയില്‍ തളിപ്പറമ്പ്, ധര്‍മ്മടം മണ്ഡലങ്ങളിലായി 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് സെന്ററുകള്‍ അനുവദിച്ചത്.
കര്‍ഷകര്‍കാവശ്യമായ എല്ലാ വിവരങ്ങളും അവരുടെ പ്രശ്‌നപരിഹാരത്തിനുള്ള വിവരങ്ങള്‍ നല്‍കുന്നതിനുമായുളള കേന്ദ്രങ്ങളായാണ് സംസ്ഥാനത്ത് വില്ലേജ് നോളഡ്ജ് സെന്ററുകള്‍ ആരംഭിക്കുന്നത്. 37 ലക്ഷം രൂപ നബാര്‍ഡ് സഹായത്തോടെ സ്ഥാപിക്കുന്ന സെന്ററിന്റെ നിര്‍മ്മാണ ചുമതല കെല്ലിനാണ്.
കുറുമാത്തൂര്‍ പഞ്ചായത്തിന് അനുവദിച്ച സെന്റര്‍ സ്ഥാപിക്കുന്നതിനായി പൂമംഗലം ആലയാട് അങ്കണവാടിക്കു സമീപത്തായി 5 സെന്റ് സ്ഥലവും അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധികളില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍, റബ്ബര്‍ ഉല്‍പ്പാദന മേഖലയിലെ വിവിധ സംഘടനകള്‍, വിവിധ വിളകളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന വിവിധ സമിതികള്‍, ക്ലസ്റ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും അക്ഷയ കേന്ദ്രത്തില്‍ നല്‍കുന്ന എല്ലാം സേവനങ്ങളും നല്‍കി കൊണ്ട് പതിനഞ്ചാം വാര്‍ഡിന്റെ ജനസേവനകേന്ദ്രമെന്ന നിലയിലും പൂമംഗലത്തെ വില്ലേജ് നോളഡ്ജ് സെന്ററിനെ മാറ്റുമെന്നും വളരെ മാതൃകാപരമായ വിവര സാങ്കേതിക മുന്നേറ്റത്തിന് തുടക്കം കുറിക്കാന്‍ ഈ സെന്ററിനാകുമെന്നാണ് പ്രതീക്ഷയെന്നും കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഐ.വി നാരായണന്‍ പറഞ്ഞു. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."