റോഹിംഗ്യകളില്‍ ചിലര്‍ ബംഗ്ലാദേശിലെത്തി
ധാക്ക: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കാരണം ഒരു രാജ്യത്തേക്കും പ്രവേശിക്കാനാകാതെ കടലില്‍ കുടുങ്ങിക്കിടന്നിരുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ചിലര്‍ ബംഗ്ലാദേശിലെത്തിയതായി റിപ്പോര്‍ട്ട്. ഒരു ബോട്ടിലെ നാല്‍പതംഗ സംഘം കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെത്തിയെന്നാണ് വിവരം.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇവരില്‍ 29 പേരെ കോസ്റ്റ്ഗാര്‍ഡ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് അധികൃതര്‍ വ്യക്തമാക്കുന്നു. പിടികൂടിയവരെ പ്രത്യേകം താമസിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കു ചികിത്സയടക്കം സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ, അഞ്ഞൂറോളം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. എന്നാല്‍, ഇവരെ സ്വീകരിക്കല്‍ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട്, കടലിനു സമീപം നിരവധി രാജ്യങ്ങളുടെ അതിര്‍ത്തിയുണ്ടായിട്ടും നിങ്ങള്‍ ഞങ്ങളോട് മാത്രമെന്താണ് ഇക്കാര്യം ചോദിക്കുന്നതെന്നായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ മറുചോദ്യം. റോഹിംഗ്യകള്‍ മ്യാന്‍മറിന്റെ പൗരന്‍മാരാണെന്നും അവരെക്കുറിച്ച് മ്യാന്‍മര്‍ അധികൃതരോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."