കാര്‍ഷികവിള നശിച്ചതിന്റെ മറവില്‍ കൃഷിഭവനുകളില്‍ നിന്നും സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാന്‍ നീക്കം
പാലക്കാട് : ജില്ലയിലുണ്ടായ അതിരൂക്ഷമായ വരള്‍ച്ചയില്‍ കാര്‍ഷികവിള നശിച്ചതിന്റെ മറവില്‍ കൃഷി ഭവനുകളില്‍ നിന്നും സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാന്‍ നീക്കം തുടങ്ങി. സ്വന്തം പേരില്‍ നെല്‍കൃഷി ചെയ്യാത്തവര്‍ പോലും വരച്ചമൂലം കൃഷിനാശം സംഭവിച്ചുവെന്ന് കാണിച്ചു അപേക്ഷ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ജില്ലയില്‍ 28 കോടിയോളം രൂപയുടെ നാശനഷ്ട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കൃഷിവകുപ്പ് സര്‍ക്കാറിന് നല്‍കിയ റിപോര്‍ട്ട്. ഇതില്‍ തന്നെ ഒരേ കൃഷിയിടത്തിന് പലപേരില്‍ സഹായത്തിനായി അപേക്ഷ നല്‍കിയതായി അറിയുന്നു
നെല്ലിന് പുറമെ തെങ്ങ്, വാഴ, കമുങ്ങ്, പച്ചക്കറി എന്നിവക്കും സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. .അതാതു കൃഷി ഭവനുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൃഷി ഓഫീസര്‍ സാക്ഷ്യപെടുത്തിയാണ് അപേക്ഷ നല്‍കേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണേണ്ടപോലെ കണ്ടാല്‍ സഹായത്തിന് വേണ്ട സൗകര്യം ചെയ്തു നല്‍കും.എന്നാല്‍,വലിയ നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ സഹായത്തിനൊന്നും കാത്ത് നില്‍ക്കാറുമില്ല.
ഈ മാസം 19 ന് കേന്ദ്രസംഘം പാലക്കാട് ജില്ലയിലെ വരള്‍ച്ച മൂലം ഉണ്ടായ നാശനഷ്ടത്തെ കുറിച്ച് പഠിക്കാന്‍ പാലക്കാട് എത്തുന്നുണ്ട്. യഥാര്‍ത്ഥ കണക്ക് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ജില്ലയിലേക്ക് വേണ്ട സഹായം കേന്ദ്രത്തില്‍ നിന്നും ലഭിക്കുകയുള്ളു. പല കൃഷി ഉദ്യോഗസ്ഥരും നേരിട്ട് പരിശോധന നടത്തിയാണ് കണക്ക് തയാറാക്കിയിട്ടുള്ളതെന്ന് ജില്ലയിലെ ഉയര്‍ന്ന കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും പലരും ഫീല്‍ഡില്‍ നേരിട്ട് പോയി പരിശോധിക്കാന്‍ തയാറായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ഥലംപരിശോധിക്കുന്നതിന് പകരം അപേക്ഷകന്‍ നല്‍കുന്ന കണക്കും, ഒന്നോ,രണ്ടോ ഫോട്ടോയും കൊണ്ടുപോയാല്‍ സഹായത്തിനുള്ള അപേക്ഷ സ്വീകരിക്കും. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.
കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ നാശനഷ്ടത്തെ കുറിച്ച് വിലയിരുത്താന്‍ യോഗം ചേര്‍ന്നിരുന്നു. കൃഷി, ജലസേചനം,റവന്യൂ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരോട് നഷ്ട കണക്കുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിപ്പുറം ജില്ലയില്‍ ഏറ്റവും വലിയ വരള്‍ച്ചയാണ് അനുഭവപെട്ടു കൊണ്ടിരിക്കുന്നത്. ആളിയാര്‍ വെള്ളം കിട്ടാതെ ഇക്കുറി രണ്ടാം വിള ഇറക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ മറവിലാണ് കൃഷി ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ആനുകൂല്യം തട്ടിയെടുക്കാന്‍ നീക്കം നടക്കുന്നത.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."