HOME
DETAILS
MAL
അന്‍വര്‍ എംഎല്‍എയുടെ ജലസംഭരണി വറ്റിക്കല്‍, ഗണേഷ് കുമാറിന്റെ നിരപരാധിത്വം, പൊലിസിലെ അടിമപ്പണി- വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
backup
June 19 2018 | 07:06 AM
- കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലെ ജലസംഭരണികള്‍ വറ്റിക്കാന്‍ ഉത്തരവ്-more
- അഞ്ചലില്‍ യുവാവിനെ മാതാവിനു മുന്നില്‍വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ-more
- പൊലിസിലെ ദാസ്യപ്പണിയ്ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല-more
- പൊലിസുകാരുടെ പണി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍-more
- മുഖ്യമന്ത്രിക്കു നേരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരെ (56) ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു-more
- റമദാന്‍ പ്രമാണിച്ച് കശ്മീര്‍ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ നീട്ടാന്‍ കഴിയില്ലെന്ന കേന്ദ്ര തീരുമാനത്തില്‍ പി.ഡി.പിക്ക് എതിര്‍പ്പ്-more
- എ.ടി.എമ്മിനുള്ളില്‍ നുഴഞ്ഞ് കയറി ചുണ്ടെനെലികള്‍ 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍ കരണ്ടു. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് വിചിത്രമായ സംഭവം നടന്നത്-more
- പാര്‍ട്ടി അധ്യക്ഷന്റെ 48ാം പിറന്നാള്‍ ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ ശേഷമുള്ള രാഹുലിന്‍െ ആദ്യ പിറന്നാളാണിത്-more
- ഭീകരവാദവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുമായി ബന്ധമുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെ ആര്‍.എസു.എസുമായി ബന്ധമുള്ളയാളായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി-more
- റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന സഊദി ഫുട്‌ബോള്‍ സഞ്ചരിച്ച വിമാനത്തിന് ആകാശത്ത് വെച്ച് തീ പിടിച്ചു. എന്നാല്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും കളിക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു-more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."