ക്ഷീരകര്‍ഷകര്‍ക്ക് അപേക്ഷിക്കാം
തൃശൂര്‍: ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കു വേണ്ടി വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു. തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് ഡെലവപ്പ്‌മെന്റ് പദ്ധതി, ക്ഷീരസഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി എന്നിങ്ങനെ തരംതരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയില്‍ പുല്‍കൃഷിത്തോട്ടം നിര്‍മിക്കുന്നതിനും അസോള കൃഷി നടപ്പാക്കല്‍ യന്ത്രവല്‍ക്കരണം, ജലസേചന സൗകര്യങ്ങള്‍ എന്നിവയ്ക്കും ധനസഹായം നല്‍കും. മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയില്‍ പശു വളര്‍ത്തല്‍ യൂനിറ്റുകള്‍, കറവയന്ത്രം വാങ്ങല്‍, തൊഴുത്ത് നിര്‍മാണം എന്നീ ഇനങ്ങള്‍ നടപ്പാക്കുന്നതിനും ധനസഹായമുണ്ട്.
ക്ഷീരസഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ ജില്ലയിലെ ക്ഷീരസംഘങ്ങള്‍ക്ക് കെട്ടിട നിര്‍മാണം, ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരമുള്ള സജ്ജീകരണങ്ങള്‍ നടപ്പിലാക്കല്‍, പാല്‍ സംഭരണമുറി നിര്‍മാണം എന്നീ ഇനങ്ങളിലും ധനസഹായം അനുവദിക്കും. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ള ക്ഷീരകര്‍ഷകരും സംഘങ്ങളും ജില്ലയിലെ ബ്ലോക്കുതല ക്ഷീരവികസന ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കും ബ്ലോക്ക് ക്ഷീരവികസന ഓഫിസുകളുമായി ബന്ധപ്പെടാം. കൂടാതെ ക്ഷീരഗ്രാമം എന്ന ഒരു പ്രത്യേക പദ്ധതി ജില്ലയിലെ അന്തിക്കാട് ബ്ലോക്കിലെ ചാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ വകുപ്പ് നടപ്പാക്കുന്നു. പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ഒരു പശു പദ്ധതി, 2 പശു പദ്ധതി, 5 പശു പദ്ധതി, 10 പശു പദ്ധതി, 5 കിടാരി യൂനിറ്റ്, 10 കിടാരി പദ്ധതി, ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുക.
അപേക്ഷ അന്തിക്കാട് ബ്ലോക്ക് ക്ഷീരവികസന ഓഫിസില്‍ സമര്‍പ്പിക്കണം. ഇവയ്ക്ക് അപേക്ഷ നല്‍കേണ്ട അവസാന തിയതി ഏപ്രില്‍ 18.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."