HOME
DETAILS
MAL
ഉന്നത വിദ്യാഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥ: സര്‍ക്കാര്‍ ഇടപെടണമെന്ന് കെ.പി.എ മജീദ്
backup
March 02 2019 | 23:03 PM
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. സുസ്ഥിര വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും ശാന്തവും സംതൃപ്തവുമായ കാംപസ് അന്തരീക്ഷം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 31 ന് മുന്‍പ് ഏഴാം ശമ്പള പരിഷ്കരണ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ലെങ്കില്‍ കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ അഷ്റഫ് അധ്യക്ഷനായി. പ്രൊഫ. തോന്നക്കല്‍ ജമാല്‍, അഡ്വ. ഹലീം കണിയാപുരം, ചാന്നാകര എം.പി കുഞ്ഞ്, പ്രൊഫ. ബി. സുധീര്‍, ഷഹദ്ബിന് അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."