'ഫലോത്സവ് 17'ന് തുടക്കം
തൃശൂര്‍: ഫലോത്സവ് 17ന് ടൗണ്‍ഹാളില്‍ തുടക്കമായി. സി.എന്‍ ജയദേവന്‍ എം.പി ഫലോത്സവം ഉദ്ഘാടനം ചെയ്തു. സ്വദേശ ഫലങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഇത്തരം പരിപാടികളുടെ ആവശ്യകത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നാഷനല്‍ ഫെല്ലോ അവാര്‍ഡ് ജേതാവ് ഡോ. കെ.പി സുധീറിനെ എം.പി പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തില്‍ കെ.എഫ്.പി.സി.എച്ച് ചെയര്‍മാന്‍ മുന്‍ എം.എല്‍.എ എം.പി വിന്‍സെന്റ് അധ്യക്ഷനായി. മുപ്പതോളം സ്റ്റാളുകളുള്ള പരിപാടിയില്‍ ചക്ക ഐസ്‌ക്രീം, ചക്ക, മാങ്ങ, പൈനാപ്പിള്‍ എന്നിവയുടെ വിവിധ വെറൈറ്റികള്‍, ഡ്രൈഫുഡ് സ്റ്റാള്‍ എന്നിവയും ഉണ്ട്.
ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി ഇസാഫ് ചെയര്‍മാന്‍ പോള്‍ കെ. തോമസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ റോസിലി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ അബ്ദുല്‍ മജീദ്, സി.കെ ഫ്രാന്‍സീസ്, ശശീന്ദ്രന്‍ കുണ്ടുവാറ, ജോസ് കിടങ്ങന്‍, സെബി പങ്കെടുത്തു. ഫലോത്സവ് 17 സമാപന സമ്മേളനം ഏപ്രില്‍ 16-ാം തിയതി വൈകിട്ട് മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി വാഴപ്പഴ സദ്യ, ചക്കസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കോര്‍ഡിനേറ്റര്‍ എം.വി മുത്തു സ്വാഗതവും, കെ.എഫ്.പി.സി.എച്ച് ഡയറക്ടര്‍ അനിയന്‍ മാത്യു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."