സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പാക്കി ട്വന്റി20 ഹൈപവര്‍ കമ്മിറ്റി കണ്‍വന്‍ഷന്‍
കൊച്ചി: കുടുംബങ്ങളിലെ വരുമാനം വര്‍ധിപ്പിക്കുന്നതിന് സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ട്വന്റി20 ഹൈപവര്‍ കമ്മിറ്റി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 4500 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതികളില്‍ പശു, മുയല്‍, പോത്ത്, നാടന്‍ കോഴി, ഉള്‍നാടന്‍ മത്സ്യം വളര്‍ത്തല്‍, പച്ചക്കറികൃഷി, മുല്ല വളര്‍ത്തല്‍ എന്നിവയുണ്ട്.
പദ്ദതികളും അവയുടെ സാധ്യതകളും രേഖപ്പെടുത്തിയ കൈപ്പുസ്തകം എല്ലാ വീടുകളിലും എത്തിച്ച് കുടുംബത്തിന്റെ തത്പര്യം മനസ്സിലാക്കി പദ്ധതികള്‍ നടപ്പാക്കാന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.ലഹരിക്കെതിരെ സംസ്ഥാന എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ബോധവത്കരണ പരിപാടി നടത്തി. കിഴക്കമ്പലത്തെ ലഹരി വിമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് മുഴുവന്‍ സഹായങ്ങളും നല്കുമെന്ന് മാമല എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് പി.എസ് അറിയിച്ചു. കിഴക്കമ്പലം പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ 34 വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണപ്പതക്കം നല്കി ആദരിച്ചു.
പഞ്ചായത്തില്‍ അഞ്ചുപേര്‍ക്ക് വീട് വക്കുന്നതിന് 2.5 സെന്റ് സ്ഥലം വീതം നല്കിയ വാഴക്കാല സ്വദേശി ബാവ ഹമീദിനെ ആദരിച്ചു. ഭൂമിയുടെ രേഖകള്‍ ഓരോ കുടുംബത്തിനും അദ്ദേഹം തന്നെ കൈമാറി. കെ.വി ജേക്കബ് യോഗത്തില്‍ അധ്യക്ഷനായി. ബോബി എം. ജേക്കബ്, മസി.പി. ഫിലിപ്പോസ്, അഗസ്റ്റിന്‍ ആന്റണി, ഉലഹന്നാന്‍ പി.ഇ, വി.എസ് കുഞ്ഞുമുഹമ്മദ്, പഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."