പനയത്തേരിയില്‍ മദ്യവില്‍പനശാല: പ്രതിഷേധം ശക്തം
നേമം: പളളിച്ചല്‍ പഞ്ചായത്തിലെ പനയത്തേരിയില്‍ മദ്യവില്‍പനശാല തുടങ്ങാനുള്ള അധികൃത നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം പളളിച്ചല്‍ പഞ്ചായത്ത് യോഗത്തില്‍ പഞ്ചായത്തംഗം ശശിധരന്‍ മദ്യശാലയ്‌ക്കെതിരെ അവതരിപ്പിച്ച അടിയന്തര പ്രമേയം ഭരണ സമിതി അംഗീകരിച്ചു. ഇവിടെ മദ്യവില്‍പന ശാല തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്തായി സ്‌കൂളുകളും ആരാധനാലയങ്ങളും പി.എച്ച്.സി ഉള്‍പടെയുള്ള സ്ഥാപനങ്ങളുമുണ്ട്.
ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാകുന്ന മദ്യവില്‍പനശാലക്ക് യാതൊരു കാരണവശാലും അനുമതി നല്‍കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കും വകുപ്പ് സെക്രട്ടറിക്കും എക്‌സൈസ് കമ്മിഷണര്‍ക്കും കത്ത് നല്‍കിയതായി പളളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയനും വൈസ് പ്രസിഡന്റ് പളളിച്ചല്‍ സതീഷും അറിയിച്ചു.
ധര്‍ണ നടത്തി
നേമം: പളളിച്ചല്‍ പഞ്ചായത്തിലെ പനയത്തേരിയില്‍ മദ്യവില്‍പന ശാല തുടങ്ങാനുള്ള അധികൃത നീക്കത്തിനെതിരേ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കൂട്ട ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ.എം.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാര്‍ , ഡി.സി.സി സെക്രട്ടറിമാരായ ബി.എന്‍.ശ്യാംകുമാര്‍ , നരുവാമൂട് ജോയി , പളളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയന്‍ , നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.വീരേന്ദ്രകുമാര്‍ , പളളിച്ചല്‍ സതീഷ് , പഞ്ചായത്ത് അംഗങ്ങളായ ശശിധരന്‍ , വിക്രമന്‍ , ബ്ലോക്ക് അംഗം ഐഡ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."