സർക്കാരിന്റെ ധാർഷ്ട്യം; മരണനിരക്കും രോഗബാധിതരുടെ എണ്ണവും വ൪ധിക്കുന്നു കടുത്ത ആശങ്കയില്‍ പ്രവാസികൾ
ജിദ്ദ: സഊദി അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള തീരുമാനം വൈകുന്നതിനെതിരെ പ്രവാസികള്‍ക്ക് ഇടയില്‍ കടുത്ത പ്രതിഷേധം. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫില്‍നിന്ന് കൊവിഡ് ഇതര രോഗം കൊണ്ട് പ്രയാസപ്പെടുന്നവരെയും ഗര്‍ഭിണികളെയും പ്രായമേറിയവരെയും ഉടന്‍ നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം.
കൊവിഡ് രോഗം മൂലം വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ ദിവസവും കൂടുന്നത് പ്രവാസികളെ മൊത്തം ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അഞ്ച് മലയാളികളാണ് യുഎഇയില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 45 ആയി.
ഗുരുതരമായ സാഹചര്യം നിലനില്‍ക്കുമ്പോഴും, എന്ന് പ്രവാസികളെ തിരിച്ചുകൊണ്ടുവരാനാകും എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ക്യാബിനറ്റ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിരുന്നെങ്കിലും പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയതല്ലാതെ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. 4.13 ലക്ഷം പേരാണ് ഇതുവരെ വിദേശത്ത് നിന്ന് തിരികെ വരാനായി നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ അടിയന്തരസാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ട ഒന്നരലക്ഷത്തിലേറെ മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ കഴിയുന്നതായി നോര്‍ക്ക രജിസ്ട്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 61,009പേര്‍, ഗര്‍ഭിണികള്‍ 9,827, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, തൊഴില്‍ വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികള്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായ 806പേരും നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസംപോലും ഗള്‍ഫില്‍ തുടരാനാവാതെ അടിയന്തരമായി നാട്ടിലേക്കെത്തേണ്ട ഒന്നരലക്ഷത്തോളം മലയാളികള്‍തന്നെ മടക്കയാത്രയ്ക്കായി കാത്തിരിക്കുമ്പോഴാണ് ആകെ രണ്ടുലക്ഷം ഇന്ത്യകാര്‍ക്കു മാത്രമേ മടങ്ങാനാവൂ എന്ന കേന്ദ്ര നര്‍ദ്ദേശം. ഇത് പ്രവാസികളെ നിരാശരാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താന്‍ കര്‍ശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഉടന്‍ തിരികെയെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. വീസാ കാലാവധി തീര്‍ന്നവര്‍ക്കും അടിയന്തര സ്വഭാവമുള്ളവര്‍ക്കും മാത്രം ഉടന്‍ മടക്കത്തിന് അനുമതി നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് വിവരം. ഇതനുസരിച്ച് കേന്ദ്രപട്ടികയില്‍ നിലവിലുള്ളത് രണ്ട് ലക്ഷംപേര്‍ മാത്രമാണ്.
അതേസമയം നാട്ടിലേക്കുള്ള മടക്കം വൈകുന്തോറും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ ഗള്‍ഫില്‍ കഴിയുന്ന രോഗികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
അതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ വിമാന സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്നതോടെ സൌജന്യമായി ഇവരെ നാട്ടിലെത്തിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്ത് എയര്‍വേയ്‌സ്, ജെസ്സീറ വിമാനങ്ങളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
അതേ സമയം അത്യാവശ്യഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന
കേന്ദ്ര സര്‍ക്കാരിന്റെ അവസ്ഥ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് വിവിധ പ്രവാസി സംഘടനകള്‍ പറഞ്ഞു.
അതിനിടെ ഉയര്‍ന്നുവരുന്ന മരണനിരക്കും രോഗബാധിതരുടെ എണ്ണവും ഗള്‍ഫിലെ മലയാളിസമൂഹത്തിനിടയില്‍ ആശങ്ക പടര്‍ത്തുമ്പോഴാണ് നാട്ടിലേക്കുള്ള മടക്കം നീണ്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."