പ്രകൃതിപഠന മഴയാത്ര നാളെ
കോഴിക്കോട്: വയനാട് ചുരത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇത്തവണത്തെ പ്രകൃതിപഠന മഴയാത്ര പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എന്‍.എ നസീര്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് ലക്കിടിയിലെ ഓറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് അങ്കണത്തില്‍ നിന്ന് ആരംഭിക്കുന്ന മഴയാത്ര വയനാട് ഗേറ്റിനു സമീപം ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 9.30ന് രജിസ്ട്രേഷന് ആരംഭിക്കും. ഒന്‍പത് ഹെയര്‍പിന്‍ വളവുകളുള്ള ചുരംറോഡിലൂടെ അടിവാരം വരെ 15 കി.മീ ദൂരത്തിലാണ് മഴ നടത്തം. തൊപ്പിയും കുടയും റെയിന്‍കോട്ടും കൊണ്ടുവരാം. അവരവരുടെ ഭക്ഷണം ഇലയില്‍ പൊതിഞ്ഞ് കൊണ്ടുവരണം. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പാടില്ല. 3.30 ഓടെ യാത്ര അടിവാരത്തെത്തും. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അങ്കണത്തില്‍ സമാപന സമ്മേളനം നടക്കും.
പതിനൊന്നാം വാര്‍ഷിക മഴയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതിയും സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."