ബിന്ദു പത്മനാഭന്റെ തിരോധാനം; ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി
ചേര്‍ത്തല : കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദു പത്മനാഭന്റെ തിരോധാനവും വസ്തുക്കള്‍ തട്ടിയെടുത്തതായുമായ കേസുകളില്‍ രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. തിരോധാനവുമായി ബന്ധപ്പെട്ട് കേസ് നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി പി.എ.നസീമും വ്യാജരേഖ ചമയ്ക്കല്‍, കബളിപ്പിക്കല്‍ കേസുകള്‍ ചേര്‍ത്തല ഡി.വൈ.എസ.്പി എ.ജി.ലാലുമാണ് അന്വേഷിക്കുന്നത്. ഇരുകേസുകളുടെയും ഫയലുകള്‍ തിങ്കളാഴ്ച ഇരുവരും ഏറ്റുവാങ്ങി. തിരോധാനം സംബന്ധിച്ച് ഏറെ വര്‍ഷങ്ങളുടെ പഴക്കമുള്ളതിനാല്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് നസീം പറഞ്ഞു. കുത്തിയതോട്, ഹരിപ്പാട്, ആലപ്പുഴ നോര്‍ത്ത് സിഐമാരും രണ്ട് എസ്‌ഐമാരെയും ഉള്‍പ്പെടുത്തി ടീം രൂപീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നല്‍കുമെന്നുംഅദേഹം പറഞ്ഞു. ബിന്ദു അവസാനമായി നാട്ടില്‍ വന്നത്, ഇവര്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അതിന്റെ വിവരം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകളുടെ പരിശോധന തുടങ്ങിയവ നടത്തേണ്ടതുണ്ട്.
ബന്ധുക്കളെയും ഇവരുമായി ബന്ധപ്പെട്ടുള്ളവരെയും ചോദ്യം ചെയ്യും. ഇവരുടെ വസ്തുക്കള്‍ തട്ടിയെടുത്തതായി ആരോപിക്കുന്ന വ്യക്തികളെയും ചോദ്യം ചെയ്യേണ്ടതുണ്ടെതുമുണ്ട്. അതേസമയം ഇവരുടെ കള്ളഒപ്പിട്ട് വ്യാജ മുക്ത്യാര്‍ ചമച്ച കേസില്‍ കുത്തിയതോട് സിഐ, പട്ടണക്കാട് എസ്‌ഐ, രണ്ട് എഎസ്‌ഐമാര്‍, ഒരു സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ ടീമാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്നത്. വ്യാജ മുക്ത്യാറില്‍ ഒപ്പിട്ട കുറുപ്പംകുളങ്ങര സ്വദേശിനി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമങ്ങള്‍ നടത്തുന്നതായി സൂചനയുണ്ട്.വ്യാജ മുക്ത്യാര്‍ ചമച്ച കേസില്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍ നിന്ന് ഇവയുടെ രേഖകള്‍ കിട്ടുന്നതിന ്ഉടന്‍ നോട്ടീസ് നല്‍കും. തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ചശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുവെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗികമായിഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."