സഹോദരീ... നമ്മള്‍ സംസാരിച്ചിട്ട് കുറെ നാളുകളായി തിഹാര്‍ ജയിലില്‍ക്കിടക്കുന്ന സഫൂറ സര്‍ഗാറിന് സഹോദരിയുടെ വികാരനിര്‍ഭരമായ കത്ത്
ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലിലടച്ച ജാമിഅ മില്ലിയയിലെ ഗവേഷണ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് സഹോദരി സമീയ സര്‍ഗാറിന്റെ വികാരനിര്‍ഭരമായ കത്ത്.
ഡല്‍ഹിയിലെ സി.എ.എ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ സഫൂറയെ യു.എ.പി.എ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്യുമ്പോള്‍ സഫൂറ സര്‍ഗാര്‍ മൂന്നുമാസം ഗര്‍ഭിണി കൂടിയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സഹോദരിയായ സമീയ വൈകാരികമായ പ്രതികരണവുമായി സഫൂറക്ക് തുറന്ന കത്തെഴുതിയത്. 'പ്രിയ സഹോദരീ, നമ്മള്‍ സംസാരിച്ചിട്ട് വളരെയധികം നാളുകളായി' എന്ന വാക്കുകളോടെയാണ് കത്ത് തുടങ്ങുന്നത്.
പരസ്പരം വഴക്കടിക്കാതെ നമ്മള്‍ കടന്നുപോയിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമയവും ഇതായിരിക്കണമെന്നും സമീയ കുറിച്ചു.
ഉമ്മയും ഉപ്പയും നമ്മെ ഭീരുക്കളായല്ല വളര്‍ത്തിയത്. നമ്മെയാര്‍ക്കും അത്ര എളുപ്പത്തില്‍ പേടിപ്പിക്കാന്‍ കഴിയില്ല. ജീവിതം എവിടേക്കാണ് നിന്നെ കൊണ്ടുപോയതെന്ന് ഇപ്പോള്‍ നീ ചിന്തിക്കുന്നുണ്ടാകും. ഞാനും അതേ ചിന്തയിലാണ്. എങ്കിലും ഈ സാഹചര്യത്തിലൂടെ കടന്നുപോകാന്‍ മനസ് അവിശ്വസനീയമാംവിധം കരുത്തുപകരുന്നുണ്ട്. എനിക്കറിയാം ഏറ്റവും ശക്തമായ വ്യക്തിത്വമാണ് നിന്റേത്.
അതേ ശക്തിയോടെ ഇപ്പോള്‍ ധാരാളം ആളുകള്‍ നിനക്കായി നിലകൊള്ളുന്നതും ഞാന്‍ കാണുന്നുണ്ട്. നീ ധൈര്യം കാട്ടിയ നിമിഷങ്ങളില്‍ നിന്ന് ഞാന്‍ ഇപ്പോള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്- സമീയ എഴുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."