ചൈനയെ സംശയത്തോടെ വീക്ഷിച്ച് ബ്രിട്ടനും
ലണ്ടന്‍: കൊവിഡ് വ്യാപന വിഷയത്തില്‍ ചൈനയെ സംശയത്തോടെ വീക്ഷിച്ച് ബ്രിട്ടനും. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വല്ലാസാണ് ചൈന കൂടുതല്‍ വ്യക്തതയോടെ പ്രതികരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
തന്റെ കൊവിഡ് അനുഭവങ്ങള്‍ വ്യക്തമാക്കിയ അദ്ദേഹം, ക്രൂരനായ വൈറസാണതെന്നും അഭിപ്രായപ്പെട്ടു. തനിക്കു ദിവസങ്ങളായി തളര്‍ച്ച അനുഭവപ്പെട്ടെന്നും രുചിയും വാസനിക്കാനുള്ള ശേഷിയും നഷ്ടപ്പെട്ടെന്നും പറഞ്ഞ അദ്ദേഹം, പ്രതീക്ഷകള്‍ അസ്തമിക്കുകയാണോയെന്നു തോന്നിയെന്നും പിന്നീട് ഇവയില്‍നിന്നു മുക്തനായി താന്‍ തിരികെയെത്തുകയായിരുന്നെന്നും വ്യക്തമാക്കി. മാര്‍ച്ച് അവസാനത്തിലായിരുന്നു ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.
നേരത്തെ, ചൈനയെ പഴിചാരി അമേരിക്കയും ആസ്ത്രേലിയയും രംഗത്തെത്തിയിരുന്നു. വൈറസ് വ്യാപന വിഷയത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നായിരുന്നു ആസ്ത്രേലിയ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."