അമേരിക്കയില്‍ ഒരു ലക്ഷം പേര് മരിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷം പേര് മരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രോഗത്തിനുള്ള പ്രതിവിധി നടപ്പാക്കാന്‍ 18 മാസമെടുക്കുമെന്നു വ്യക്തമാക്കിയ അദ്ദേഹം, ഈ വര്‍ഷം അവസാനത്തോടെ കൊവിഡിനുള്ള വാക്സിന് പുറത്തിറക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ കാംപയിന് കഴിഞ്ഞ ദിവസം ട്രംപ് പുനരാരംഭിച്ചു. എന്നാല്‍, അമേരിക്കയിലെ കൊവിഡ് മരണസംഖ്യ ഇത്രയേറെ കൂടിയതിലും രോഗവ്യാപനം നിയന്ത്രണാതീതമായതിലും നിലവില്‍ ട്രംപ് വിമര്‍ശനം നേരിടുകയാണ്. കൊവിഡ് വ്യാപനത്തെക്കുറിച്ച് നേരത്തെ പലവട്ടം വിദഗ്ധര്‍ അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ പ്രസിഡന്റ് അതൊക്കെ അവഗണിക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൊവിഡിന്റെ കാര്യത്തില്‍ തങ്ങളെ ട്രംപ് നിരന്തരം വിമര്‍ശിക്കുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു ചൈനയും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."