മലബാര്‍ സിമന്റ്‌സ് അഴിമതി കേസ്: ഫയല്‍ കാണാതായത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
ചിറ്റൂര്‍: ശശീന്ദ്രന്‍ കേസും മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകളും കോടതിയിലും അട്ടിമറിക്കാന്‍ ഉന്നതതല നീക്കമെന്ന ശശീന്ദ്രന്റെ കുടുംബത്തിന്റെ ആരോപണം ശരിവച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ സിമന്റ്‌സി ലെ മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രനും രണ്ടു കുട്ടികളും ദുരൂഹ രീതിയില്‍ മരിക്കാനിടയായ കേസിനോടൊപ്പം മലബാര്‍ സിമന്റ്‌സിലെ അഴിമതികള്‍ കൂടി സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബവും ആക്ഷന്‍ കൗണ്‍സിലും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് ഫയലുകള്‍ കാണാതായതിനെ കുറിച്ച് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
2011 ജനവരി 24 ന് ശശീന്ദ്രനും കുട്ടികളും ദുരൂഹ രീതിയില്‍ മരിക്കാനിടയായതിനു ശേഷം അച്ചന്‍ വേലായുധന്‍ മാസ്റ്റര്‍, സഹോദരന്‍ ഡോ.വി.സനല്‍കുമാര്‍, അക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും വിവരാവകാശ പ്രവരത്തകനുമായ ജോയ് കൈതാരത്ത് എന്നിവര്‍ സമര്‍പ്പിച്ച മൂന്നു കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ളത്. നിലവിലുള്ള സി.ബി.ഐ കുറ്റപത്രം തള്ളി കൊലപാതക അന്വേഷണത്തോടൊപ്പം വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനെതിരെ സുപ്രീം കോടതി വിധി പ്രകാരം കൊലപാതക വകുപ്പ് ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുക, ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനും സതീന്ദ്രകുമാര്‍ ഉള്‍പ്പെടെ മറ്റു അനുബന്ധ ദുരൂഹ മരണത്തിനിടയാക്കിയ മലബാര്‍ സിമന്റ്‌സഅഴിമതികള്‍ കൂടി സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കേസുകളാണ് ഹൈക്കോടതിയില്‍ അനുബന്ധ രേഖകള്‍ സഹിതം ഫയല്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കേസുകള്‍ നാളിതുവരേയും തീര്‍പ്പുകല്‍പിക്കാത്തതിനെതിരെ സഹോദരന്‍ സനല്‍കുമാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കും, ചീഫ് ജസ്റ്റീസിനും പരാതികള്‍ നല്‍കിയിരുന്നു .
കേസ് ഫയലുകള്‍ കാണാനില്ലെന്ന സൂചനയെ തുടര്‍ന്ന് അവയുടെ സര്‍ട്ടിഫിക്ക് കോപ്പി നല്‍കാന്‍ സനല്‍കുമാര്‍ ഹൈകോടതിയില്‍ കേസ്ഫയല്‍ ചെയ്തിരുന്നു.ഇതിന്റെ ഭാഗമായി ചില ഫയലുകള്‍ പുനസൃഷ്ടിക്കാന്‍ കഴിഞ്ഞു എങ്കിലും അവയും കാണാതായ സംഭവം ഉണ്ടായി. ഇതിന്റെയടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവ്'. ശശീന്ദ്രന്‍കേസ് തെളിയാന്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ള മലബാര്‍ സിമന്റ്‌സ് അഴിമതികള്‍ സി.ബി. ഐ ക്ക് വിടേണ്ടതാണെന്നസംസ്ഥാന പൊലിസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടറും നിയമസഭയിലും മറ്റും പറഞ്ഞ രേഖകള്‍ ഉള്‍പ്പെടുത്തിസമര്‍പ്പിച്ച കേസുകള്‍ അട്ടിമറിക്കാന്‍ ഉന്നതതല രാഷട്രീയഭരണകൂട ഉദ്യോഗസ്ഥ, ബിസിനസ് ബിനാമി കൂട്ട് കെട്ട് കോടതിക്കകത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സഹോദരന്‍ സനല്‍കുമാറിന്റെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവെന്ന് ശശീന്ദ്രന്റ സഹോദരന്‍ .ഡോ.വി.സനല്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."