HOME
DETAILS
MAL
ഇളവുകളുമായി ഇറ്റലി
backup
May 05 2020 | 03:05 AM
റോം: ലോക്ക്ഡൗണില്‍ ഇറ്റലി ഇളവുവരുത്തുന്നു. ദിവസങ്ങളായി മരണനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണിത്. രണ്ടു മാസത്തിനു ശേഷമാണ് രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നത്.എന്നാല്‍, ഘട്ടം ഘട്ടമായാണ് ഇളവുകള്‍ നടപ്പാക്കുകയെന്ന് പറഞ്ഞ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പെ കോണ്ടെ, അതിനര്‍ഥം രാജ്യം വൈറസ് മുക്തമായി എന്നല്ലെന്നും വിശദീകരിച്ചു.
വൈറസ് വ്യാപനം ഇല്ലാത്ത മേഖലകളിലെ പള്ളികള്‍ തുറക്കുമെന്ന് ഇറാന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആസ്ത്രേലിയയിലും മലേഷ്യയിലും ഉക്രൈനിലും നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയിട്ടുണ്ട്. മെയ് 13 മുതല്‍ സ്കൂളുകള്‍ തുറക്കുമെന്നു വ്യക്തമാക്കി ദക്ഷിണ കൊറിയയും രംഗത്തെത്തിയിട്ടുണ്ട്. സ്പെയിനിലും നിയന്ത്രണങ്ങളില്‍ നേരത്തെ ഇളവുവരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."