HOME
DETAILS
MAL
'റോഡ് ഗതാഗത യോഗ്യമാക്കണം'
backup
June 19 2018 | 10:06 AM
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ തകര്‍ന്ന് കിടക്കുന്ന മഹാദേവേശ്വരം ടൗണ്‍ ജുമാ മസ്ജിദ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് പഴയകുന്നുമ്മേല്‍ പഞ്ചായത്ത് ജന സംരക്ഷണ സമിതി പൊതുയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എ. മനാഫ് അധ്യക്ഷനായി. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രദേശത്തെ വിദ്യാര്‍ഥികളെ ആദരിച്ച് അവാര്‍ഡ് നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
പുതിയ ഭാരവാഹികള്‍: എ. മനാഫ് (രക്ഷാധികാരി), കെ. വേണുഗോപാലന്‍ നായര്‍ (പ്രസിഡന്റ് ), അടയമണ്‍ ആര്. രവീന്ദ്രന് നായര്‍ (വൈസ് പ്രസിഡന്റ് ), വി. ഗോവിന്ദന് പോറ്റി (ജനറല്‍ സെക്രട്ടറി), വണ്ടന്നൂര്‍ പ്രദീപ് (ജോയിന്റ് സെക്രട്ടറി), കെ.എസ് ആനന്ദന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."