ഓര്‍മയിലെ വിനയ സാന്നിധ്യം സമസ്തക്ക് നഷ്ടം: എസ്.കെ.എസ്.എസ്.എഫ്
കൊല്ലം: സമര്‍പ്പിത സേവനം കൊണ്ട് അനുഗ്രഹീതമായ നിലപാടുകളെടുത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൊല്ലം ജില്ലയുടെ പ്രസിഡന്റായും രക്ഷാധികാരിയായും സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സി. അംഗവും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമായിരുന്ന ടി.കെ ഇബ്രാഹിം കുട്ടി മുസ്ലിയാരുടെ വിയോഗത്തിലൂടെ വിനയ സാന്നിധ്യത്തിന്റെ ഉടമയെയാണ് നഷ്ടപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.
തെക്കന്‍ കേരളത്തിലെ സമസ്തയുടെ പ്രവര്‍ത്തന മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും സന്നദ്ധ സേവനം ജീവിത സഖിയായി സ്വീകരിക്കുകയും ചെയ്ത ഒരു പണ്ഡിത ശ്രേഷ്ഠനാണ് ടി.കെയുടെ വിയോഗത്തിലൂടെ നമുക്കു നഷ്ടമായത്.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് വലിയവീട്ടില്‍, പ്രസിഡന്റ് സലിം റഷാദി കുളപ്പാടം, ട്രഷറര്‍ അന്‍സാരി ചകിരികട, എസ്.കെ.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി ഷാജഹാന് അമാനി അനുശോചന യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."