ഷെഹീര്‍ വധശ്രമം: പൊലിസിന് രാഷ്ട്രീയതിമിരമെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊല്ലം: ഷെഹീര്‍ വധശ്രമക്കേസിലെ പ്രതികള്‍ പൊലിസിന്റെ മൂക്കിന്‍തുമ്പത്ത് വിലസുമ്പോഴും അവരെ അറസ്റ്റ് ചെയ്യാത്തത് കേരള പൊലിസിന് രാഷ്ട്രീയതിമിരം ബാധിച്ചതിനാലാണെന്ന് യൂത്ത് കോണ്‍ഗ്രസ്.
പിണറായി സര്‍ക്കാര്‍ പൊലിസ് മേധാവികള്‍ക്ക് മൂക്ക് കയറിട്ടിരിക്കുകയാണ്. വധശ്രമം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റുചെയ്യാന്‍ തയാറാകാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് കമ്മിറ്റി സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഡി.വൈ.എഫ്.ഐയെ കേരളത്തിലെ പാവപ്പെട്ട ചെറുപ്പക്കാരെ കൈകാര്യം ചെയ്യാനും വധിക്കാനുമുള്ള കൊട്ടേഷന്‍ സംഘമായി പിണറായി സര്‍ക്കാര്‍ മാറ്റിയെന്ന് സമീപകാല സംഭവങ്ങള്‍ ഉദ്ധരിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജെബി മേത്തര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് പ്രസിഡന്റ് എസ്.ജെ പ്രേംരാജ് അധ്യക്ഷനായി. പ്രതാപവര്‍മ്മതമ്പാന്‍, സൂരജ് രവി, തൃദീപ് കുമാര്‍, പ്രതീഷ് കുമാര്‍, ഗീതാകൃഷ്ണന്‍, അരുണ്‍രാജ്, വിഷ്ണു സുനില്‍ പന്തളം, പ്രതീപ് മാത്യു, ആര്‍.എസ് അബിന്‍, ഷെഫീക് കിളികൊല്ലൂര്‍, ടി.പി ദീപൂലാല്‍, അനീഷ് പടപ്പക്കര, ഷെഫീക് ചെന്താപ്പൂര്, ഹസൈന്‍, ഒ.ബി രാജേഷ്, അനില്‍കുമാര്‍, ഷാജഹാന്‍, രഞ്ജിത്, ഫൈസല്‍, കണ്ണന്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ അയത്തില്‍ യൂനിറ്റ് സെക്രട്ടറിക്കെതിരേ കൊല്ലം ഈസ്റ്റ് പൊലിസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ഷാസലീം പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."