HOME
DETAILS

കന്നുകാലി സെന്‍സസിന് ജില്ലയില്‍ തുടക്കമായി

  
backup
March 03 2019 | 06:03 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2

കാസര്‍കോട്: കര്‍ഷകരുടെ വിവരങ്ങളടക്കം ഉള്‍പ്പെടുത്തി നടത്തുന്ന കന്നുകാലി സെന്‍സസിന് ജില്ലയില്‍ തുടക്കമായി. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ച് ജില്ലാതല സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
ജില്ലയിലെ എല്ലാ വീടുകളിലും എത്തുന്ന ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ കര്‍ഷകരുടെ അടിസ്ഥാന വിവരങ്ങളും എല്ലാ വളര്‍ത്തു മൃഗങ്ങളുടെയും വിവരങ്ങള്‍ പ്രത്യേകം രൂപപ്പെടുത്തിയ ആപ്പില്‍ രേഖപ്പെടുത്തും. ഇതിനായി വിവരശേഖരണത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ടാബ് നല്‍കിയിട്ടുണ്ട്.
മത്സ്യ ബന്ധന മേഖലയിലുള്ളവരുടെ സെന്‍സസും നടക്കും. മെയ് 31 വരെ നടക്കുന്ന സെന്‍സസിന് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 106 എന്യൂമറേറ്റര്‍മാരേയും 44 സൂപ്പര്‍വൈസറി ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തില്‍ ഒരിക്കലാണ് ഈ സെന്‍സസ് നടത്താറുള്ളത്. എല്ലാ മേഖലയിലുമുള്ള കര്‍ഷകരുടെയും കന്നുകാലികളുടെയും വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ വിവിധ ഭൂപ്രദേശങ്ങളുടെ പ്രത്യേകതയനുസരിച്ച് നയം രൂപീകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ടി.ജി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ സ്ഥിതി വിവരക്കണക്കുകള്‍ പ്രധാനമാണെന്നും പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഇത്തരം വിവരങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഡി.ജി ഉണ്ണികൃഷ്ണന്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ബാലചന്ദ്ര റാവു, ജില്ലാ കോഡിനേറ്റര്‍ ഡോ. പി. നാഗരാജ, അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ ഡോ. ബി.ജി മഞ്ചപ്പ, വെറ്റിനറി സര്‍ജന്‍മാരായ ഡോ. വിജി വിജയന്‍, ഡോ. ബബിത, പി.ആര്‍.ഒ ഡോ. മുരളീധരന്‍, എന്യൂമറേറ്റര്‍ ടി. രതീഷ് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  20 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  20 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  20 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  20 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  20 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  20 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  20 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago