അയണിവേലിക്കുളങ്ങരയെ ഖനന മേഖലയില്‍നിന്നു ഒഴിവാക്കണം: കലക്ടര്‍ക്ക് നിവേദനം നല്‍കി
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജില്‍ ഐ.ആര്‍.ഇ നടത്തിയ ഭൂമി രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും ജനവാസ കേന്ദ്രമായ വില്ലേജിനെ ഐ.ആര്‍.ഇയുടെ ഖനമേഖലയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഫ്.കെ.എം. ഓഡിറ്റോറിയത്തില്‍ നടത്തിയ പബ്ലിക് ഹിയറിംഗില്‍ പ്രദേശവാസികള്‍ ഒന്നടങ്കം ഖനാനുമതിക്കെതിരായി നലപാട് എടുത്തിരുന്നു.
ഇതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് പ്രസിദ്ധീകരിച്ച മിനിട്ട്‌സ് ഐ.ആര്‍.ഇയ്ക്ക് അനുകൂലമായി മാറ്റിമറിച്ച് രേഖപ്പെടുത്തിയെന്നും അയണിവേലിക്കുളങ്ങര വില്ലേജിന് പ്രത്യേകം ഹിയറിംഗ് വിളിച്ച് പ്രദേശവാസികളുടെ അഭിപ്രായം ആരായാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അയണിവേലിക്കുളങ്ങര വില്ലേജിലെ പ്രദേശവാസികളുടെ വികാരം മനസ്സിലാക്കി അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതായി സമരസമിതി ചെയര്‍മാന്‍ മുനമ്പത്ത് ഷിഹാബും ജനറല്‍ കണ്‍വീനര്‍ ജഗത്ജീവന്‍ലാലിയും പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ നിവേദനസംഘത്തില്‍ പങ്കെടുത്തു.
സമരസമിതി ഭാരവാഹികളായ ഡോളിബാബു, കെ.ജി.ശിവാനന്ദന്‍, നൗഷാദ് തേവറ,ജോബ് തുരുത്തിയില്‍, മുനീര്‍ഖാദിയാര്‍, വര്‍ഗീസ് മാത്യുകണ്ണാടിയില്‍, പ്രസന്നന്‍ പുതുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."