HOME
DETAILS
MAL
യു.എ.ഇയില്‍ 462 പേര്‍ക്ക് കൂടി കൊവിഡ്; 187 രോഗവിമുക്തര്‍
backup
May 05 2020 | 13:05 PM
ദുബായ്: യു.എ.ഇയില്‍ ഇന്ന് 462 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം പതിനയ്യായിരം കടന്നു. മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 15,192 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയില്‍ ഇന്ന് ഒമ്പത് കൊവിഡ് മരണം കൂടി. ഇതോടെ കൊവിഡ് മരണസംഖ്യ 146 ആയി ഉയര്‍ന്നു. രാജ്യത്ത് ഒറ്റ ദിവസം മാത്രം നടത്തിയത് 28,000 ടെസ്റ്റുകളാണ്. അതേസമയം 187 പേര്‍ രോഗമുക്തരായത് ആശ്വാസകരമാണെന്ന് യു.എ.ഇ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 3,153 ആയതായും മന്ത്രാലയം അറിയിച്ചു.وزارة الصحة تجري أكثر من 28 ألف فحص ضمن خططها لتوسيع نطاق الفحوصات وتكشف عن 462 إصابة جديدة بفيروس #كورونا المستجد، و187 حالة شفاء و9 وفيات
— NCEMA UAE (@NCEMAUAE) May 5, 2020
The Ministry of Health conducts more than 28,000 tests and reveals 462 new cases of #Coronavirus, 187 recoveries and 9 death cases pic.twitter.com/HVmuOk1XEV
എന്നാല്‍ കൊവിഡ് പ്രതിരോധത്തിനാവശ്യമായ എല്ലാ മുന്‍കരുതലുകളും രാജ്യം സ്വീകരിച്ചിട്ടുണ്ടെന്ന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."