'കേരളം കല്ല്യോട്ടേക്ക് ': അഞ്ചിന് മഹിളാ സംഗമം
കാസര്‍കോട്: കൊലപാതക രാഷ്ട്രീയത്തിനെതിരേ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'കേരളം കല്ല്യോട്ടേക്ക് ' എന്ന മുദ്രാവാക്യമുയര്‍ത്തി അഞ്ചിന് കല്ല്യോട്ട് മഹിളാ സംഗമം സംഘടിപ്പിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ സി.പി.എമ്മിന്റെ കൊലക്കത്തിക്കിരയായവരുടെ അമ്മമാരും സഹോദരിമാരും സംഗമത്തില്‍ പെങ്കടുക്കും.
രാവിലെ 10ന് നടക്കുന്ന പരിപാടി ഉച്ചയോടെ സമാപിക്കും. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പങ്കെടുക്കും. പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ശരിയായില്ല. കൊലവിളി നടത്തിയ സി.പി.എം നേതാവ് വി.പി.പി മുസ്തഫയെ ചോദ്യം ചെയ്യാന്‍ പോലും ഇതുവരെ തയാറായിട്ടില്ല. ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം അത്യാവശ്യമാണെന്നും ലതികാ സുഭാഷ് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷ ശാന്തമ്മാ ഫിലിപ്പ്, ഡോളി കെ. ജോര്‍ജ്, പി. ശ്രീകല, തെരേസ ഫ്രാന്‍സിസ് വാര്‍ത്ത സമ്മേളനത്തില്‍ പെങ്കടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."