സെര്‍ജ് പെരെസ് കണ്ണൂര്‍ സര്‍വകലാശാല സന്ദര്‍ശിക്കും
കണ്ണൂര്‍: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആരംഭിച്ച എറ്യുഡെയ്റ്റ് പദ്ധതിയുടെ ഭാഗമായി പ്രശസ്ത ഫ്രഞ്ച് ശാസ്ത്രജ്ഞന് ഡോ. സെര്‍ജ് പെരെസ് കണ്ണൂര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നു. അഞ്ചിനു സര്‍വകലാശാലാ താവക്കര കാംപസില്‍ എത്തുന്ന പെരെസ് വേള്‍ഡ് ഓഫ് ഷുഗേഴ്സ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ആറിനു സര്‍വകലാശാലയുടെ നീലേശ്വരം, പയ്യന്നൂര്‍ കാംപസുകളും ഏഴിനു മങ്ങാട്ടുപറമ്പ്, തലശ്ശേരി കാംപസുകളും എട്ടിനു മാനന്തവാടി കാംപസും അദ്ദേഹം സന്ദര്‍ശിക്കും.
വിദ്യാര്‍ഥികളും അധ്യാപകരുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന അദ്ദേഹം ആറിന് രാവിലെ നീലേശ്വരം കാംപസില്‍ സ്ട്രക്ച്ചറല്‍ ഗ്ലൈക്കോബയോളജി എന്ന വിഷയത്തിലും എട്ടിനു രാവിലെ മാനന്തവാടി കാംപസില്‍ മിസ്റ്ററി ഓഫ് സ്റ്റാര്‍ച്ച് എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
ഫ്രാന്‍സിലെ ഗ്രനോബിള്‍ ആല്‍പ്സ് സര്‍വകലാശാലയിലെ മോളിക്യൂലര്‍ ഫാര്മക്കോകെമിസ്ട്രി വിഭാഗത്തിലെ എമിരിറ്റസ് റിസര്‍ച്ച് ഡയറക്ടറാണ് സെര്‍ജ് പെരെസ്. വിവിധ കാര്‍ബോ ഹൈഡ്രേറ്റ് തന്മാത്രകളുടെ ഘടനാപരമായ സവിശേഷതകളുടെ പഠനത്തില്‍ ലോകത്തിലെ മുന്‍നിര ശാസ്ത്രജ്ഞന്ന്മാരില് ഒരാളാണ് അദ്ദേഹം. സര്‍വകലാശാലയുടെ നീലേശ്വരം കാംപസിലെ മോളിക്യൂലര്‍ ബയോളജി പഠനവകുപ്പാണു പരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."