കൊളംബിയയെ അട്ടിമറിച്ച് ജപ്പാന്‍ (2-1)
മോര്‍ഡോവിയ: ജപ്പാനെതിരേ കൊളംബിയയ്ക്ക് ലോകകപ്പില്‍ തോല്‍വിയോടെ തുടക്കം. ജപ്പാന്‍ 2-1ന് കൊളംബിയയെ തോല്‍പ്പിച്ചു.
റഷ്യന്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ട മത്സരം. ടീമിന്റെ ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പ് കണ്ട മത്സരം. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി ടീമിന് കളിക്കേണ്ടി വന്ന മത്സരം. ഇങ്ങനെ ഒരു പാടുണ്ട് കഥ പറയാന്‍ ജപ്പാന്‍-കൊളംബിയ മത്സരത്തിന്.
മത്സരത്തിന്റെ തുടക്കത്തില്‍ പെനാല്‍റ്റി ബോക്‌സില്‍ പന്ത് കൈ കൊണ്ട് തടഞ്ഞതിന് കൊളംബിയയുടെ സാഞ്ചസിന് ചുവപ്പ് കാര്‍ഡ്. ഈ വേള്‍ഡ് കപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ്. പെനാല്‍റ്റി കിക്കെടുത്ത കഗാവെ ജപ്പാനെ മുമ്പിലെത്തിച്ചു. (1-0)
പത്തു പേരായി ചുരുങ്ങിയെങ്കിലും കൊളംബിയ തങ്ങളുടെ പോരാട്ടാവീര്യം കൊളംബിയ പുറത്തെടുത്തു. നിരന്തരം മുന്നേറ്റത്തിലൂടെ ഗോളടിക്കാന്‍ കൊളംബിയ ശ്രമിച്ചു കൊണ്ടിരുന്നു. ശ്രമം ഫലം കണ്ടു. മുന്നേറ്റത്തിനൊടുവില്‍ നായകനെ വീഴ്ത്തിയിട്ടതിന് ഫ്രീകിക്ക് വഴങ്ങേണ്ടി വന്നു ജപ്പാന്. 39ാം മിനുറ്റില്‍ എടുത്ത കിക്ക് ക്വിന്റെറോ ഗോളാക്കി മാറ്റി.
ഗോള്‍ പോസ്റ്റിന്റെ ഇടത് ഭാഗത്ത് നിന്നെടുത്ത കിക്ക് ഗോളിയെയും മറ്റു കളിക്കാരെയും കബളിപ്പിച്ച് ക്വിന്റെറോ ഗ്രൗണ്ട് ഷോട്ടിലൂടെ ഗോളി പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പവര്‍ ഷോട്ട്. ജാപ്പനീസ് ഗോളി കവാഷിമ ബൊള്‍ കൈയിലൊതുക്കിയെങ്കിലും ഗോള്‍ ലൈന്‍ കടന്നു പോയിരുന്നു പന്ത്. (1-1)
ഇടവേളയ്ക്ക് പിരിയുമ്പോള്‍ 1-1 തുല്യമായിരുന്നു ഇരു ടീമുകളും. രണ്ടാം പകുതിയില്‍ മാറിയ ജപ്പാനെയാണ് കാണികള്‍ കണ്ടത്. തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ ജപ്പാന്‍ നടത്തി. വിജയം സുനിശ്ചിതമാക്കിയിറങ്ങിയ മുന്നേറ്റങ്ങളാണ് ജപ്പാന്‍ നടത്തിയത്. 73ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഗോളാക്കി മാറ്റി ജപ്പാന്‍ താരം ഒസാകോ. ഉയര്‍ന്നു വന്ന പന്തില്‍ ഒസാകോയുടെ തല പ്രയോഗം. ജപ്പാന്‍ വിജയ ഗോള്‍ പിറന്നു. (2-1)
¡GOOOOOOOOOL de #JPN??! #Kagawa (5') #Colombia 0-1 #Japón#COL 0-1 #JPN #Rusia2018 #WorldCup #MundialRusia2018 #Worldcup2018 #FIFAWORLDCUPRUSSIA2018 #COL 0-1 #JPN
— armin veh´s (@armin_vehs) June 19, 2018
pic.twitter.com/9vxFPa2gP6
GOAL JAPAN! BRILLIANT HEADER! THEY ARE NOW LEADING COLOMBIA 2-1!#JPN #COL #COLJPN #WorldCup pic.twitter.com/mrabqlLlWR
— FIFA World Cup (@WorIdCupUpdates) June 19, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."