മാലിന്യം നിറഞ്ഞ് നഗരം
കണ്ണൂര്‍: നാട് നന്നാക്കേണ്ടവരുടെ മൂക്കിന്‍തുമ്പത്ത് തന്നെ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫിസ് പരിസരം. പ്ലാസ്റ്റിക് കുപ്പികള്‍, സഞ്ചികള്‍, ചാക്കുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് ഓഫിസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത്. ആര്.ടി ഓഫിസിനു മുന്നിലായി പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഓഫിസ് പരിസരത്ത് കെട്ടിടാവശിഷ്ടങ്ങളും കൂട്ടിയിട്ടിട്ടുണ്ട്. വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് ഈ കെട്ടിടാവിഷ്ടങ്ങള്ഏറെ ബുദ്ധിമുട്ടാക്കുന്നുണ്ട്. മാലിന്യമുക്ത കണ്ണൂര്‍ എന്ന ലക്ഷ്യവുമായി കോര്‍പറേഷനും ജില്ലാ പഞ്ചായത്ത് അധികൃതരും ജില്ലാ ഭരണകൂടവും പരിശ്രമിക്കുമ്പോഴാണ് ജില്ലാഭരണകൂട കേന്ദ്രത്തിനു സമീപത്തു തന്നെ മാലിന്യം നിറഞ്ഞിരിക്കുന്നത്. മതിയായ പരിശോധനയും നടപടിയും ഇല്ലാത്തതാണ് മാലിന്യ നിക്ഷേപത്തിന് കാരണം. കൂടാതെ നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലത്തും മാലിന്യ നിക്ഷേപം വ്യാപിക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ചതുപ്പ്, തെക്കിബസാറിലെ ആളൊഴിഞ്ഞ പറമ്പ്, റബ്കോ ഓഫിസ് പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."